---
title: "വി.എം പെര്‍മിറ്റ് ഇല്ലാത്ത ഓട്ടോകള്‍ വടകരയില്‍ ഓടാന്‍ അനുവദിക്കരുതെന്ന്  തൊഴിലാളികള്‍"
english_title: "Autos without VM permit Do not allow to run in vatakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/27835/autos-without-vm-permit-do-not-allow-to-run-in-vatakara"
published_at: "2022-02-22T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621500635b8b0_auto .jpg"
keywords: []
---

# വി.എം പെര്‍മിറ്റ് ഇല്ലാത്ത ഓട്ടോകള്‍ വടകരയില്‍ ഓടാന്‍ അനുവദിക്കരുതെന്ന്  തൊഴിലാളികള്‍

> **Lead Summary:** വടകര: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വടകരയിലെ ഓട്ടോ റിക്ഷ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക് .

## Article Content

വടകര: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വടകരയിലെ ഓട്ടോ റിക്ഷ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക് .

ആര്‍.ടി.എ.യോഗം അംഗീകരിച്ച സ്റ്റാന്റില്‍ നിന്നു മാത്രം കോള്‍ ടാക്‌സി / ജീറ്റോ വണ്ടികള്‍ സര്‍വീസ് നടത്തുക , അധിക സീറ്റുകള്‍ ഘടിപ്പിച്ച് പാരലല്‍ സര്‍വീസ് നടത്തുന്ന ജീറ്റോ വണ്ടികള്‍ ക്കെതിരെ നടപടിസ്വീകരിക്കുക , വി.എം .പെര്‍മിറ്റില്ലാതെ അനധികൃത സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്് പ്രക്ഷോഭം. സിഐടിയു ഐഎന്‍ടിയുസി, ബിഎംഎസ്, എച്ച്എംഎസ്, എഐഎന്‍ടിയുസി സംഘടനാ പ്രതിനിധികള്‍ സംയുക്ത കമ്മിറ്റി യോഗത്തില്‍ പങ്കെുത്തു.

യോഗത്തില്‍ സംയുക്ത ട്രേഡ് യൂണിയന്‍ കമ്മിറ്റി ചെയര്‍മാന്‍ രത്ത് ജിത്ത് കണ്ണോത്ത് [Intuc] അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വേണു കക്കട്ടില്‍ [Citu]റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.സദാനന്ദന്‍ [Intuc ] എം.പി .സുരേഷ് ബാബു [Citu] പ്രശാന്ത് മoത്തില്‍ [Bms] , രഞ്ജിത്ത് കാരാട്ട് [Hms] സുധീര്‍ കുമാര്‍ [Aituc] എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/27835/autos-without-vm-permit-do-not-allow-to-run-in-vatakara)