---
title: "വയോജനങ്ങൾക്ക് ഉത്സവമായി; വസന്തോൽസവം സംഘടിപ്പിച്ച് ഏറാമല ഗ്രാമപഞ്ചായത്ത് ."
english_title: "#Eramala #Grama #Panchayat #organizes #Vasantholsavam#festival#elderly"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/278557/eramala-grama-panchayat-organizes-vasantholsavamfestivalelderly"
published_at: "2025-03-23T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e02a66eae93_vasantholsavam.jpg"
keywords: []
---

# വയോജനങ്ങൾക്ക് ഉത്സവമായി; വസന്തോൽസവം സംഘടിപ്പിച്ച് ഏറാമല ഗ്രാമപഞ്ചായത്ത് .

> **Lead Summary:** **വടകര:(**[**vatakara.truevisionnews.com**] ഏറാമല ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്ക് വേണ്ടി വസന്തോത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ 59 വയസ്സ് കഴിഞ്ഞവരുടെ കലാപരിപാടികൾ ഉൽസവമായി കൊണ്ടാടി. നൂറുകണക്കിന് വയോജനങ്ങളും കുടുംബാഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.

## Article Content

**വടകര:(**[**vatakara.truevisionnews.com**] ഏറാമല ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്ക് വേണ്ടി വസന്തോത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ 59 വയസ്സ് കഴിഞ്ഞവരുടെ കലാപരിപാടികൾ ഉൽസവമായി കൊണ്ടാടി. നൂറുകണക്കിന് വയോജനങ്ങളും കുടുംബാഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.

ഒപ്പനയും, തിരുവാതിരയും, സംഘനൃത്തവും, സിങ്കിൾ ഡാൻസും ഫാൻസി ഡ്രസ്സും , നാടൻ പാട്ടും, ലളിത ഗാനവും, സിനിമാ ഗാനവും ആവേശത്തോടെ സന്തോഷത്തോടെ അവതരിപ്പിച്ച് കാണികളെ അവർ അൽഭുതപ്പെടുത്തി. ഗ്രാമപഞ്ചായത്തിന്റെ നാല് ഭാഗങ്ങളിലായി വയോജന റിക്രിയേഷൻ സെന്ററുകൾ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് ചെയ്തുവരികയാണ്.

വയോജനങ്ങൾക്ക് പുതിയ കാലത്ത് ഏറെ ശ്രദ്ധയും സംരക്ഷണവും നൽകണമെന്നത് ഭരണ സമിതി ഗൗരവത്തോടെ കാണുന്നു. പഞ്ചായത്ത് പ്രസിഡണ്ട് ടി.പി മിനിക യുടെ അദ്ധ്യക്ഷതയിൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഗവാസ് പരിപാടി ഉൽഘാടനം ചെയ്തു. വൈ: പ്രസിഡണ്ട് ഷുഹൈബ് കുന്നത്ത്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ എം.പി പ്രസീത, പറമ്പത്ത് പ്രഭാകരൻ,വി.കെ ജസീല, ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൻ, പി.പി. നിഷ, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ എം വിമല, മെമ്പർമാരായ ടി.കെ പ്രമോദ്, ടി. എൻ റഫീഖ്, പ്രഭാവതി വരയാലിൽ ,സീമ തൊണ്ടായി, രമ്യ കണ്ടിയിൽ, സിന്ദു.കെ. ബിന്ദു കെ.പി, എൻ.എം ബിജു, ജി രതീഷ്, വയോജന പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ആർ രാജഗോപാൽ,CDS ചെയർപേഴ്സൺ ഒ.കെ ലത,ICDS സൂപ്രെസർ സീന. കെ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/278557/eramala-grama-panchayat-organizes-vasantholsavamfestivalelderly)