---
title: "വടകരയില്‍ 5 ഇലക്ട്രിക് വാഹന  ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും"
english_title: "5 electric vehicles in Vadakara Charging stations will be set up"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/27865/5-electric-vehicles-in-vadakara-charging-stations-will-be-set-up"
published_at: "2022-02-22T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62151986cc317_vatakara .jpg"
keywords: []
---

# വടകരയില്‍ 5 ഇലക്ട്രിക് വാഹന  ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

> **Lead Summary:** **വടകര:** വടകരയില്‍ ഇനി ചാര്‍ജ് തീരില്ല. കടത്തനാടിന്റെ ഗതാഗത മേഖലയില്‍ പുത്തന്‍ വിപ്ലവം സൃഷ്ടിക്കാന്‍ സഹായകമായി കെ കെ രമ എംഎല്‍എയുടെ ഇടപെടല്‍. വടകര മണ്ഡലത്തില്‍ അഞ്ച് ഇലക്ട്രിക് വാഹന ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ അനുവദിച്ചതായി കെ കെ രമ ഔദ്യോഗിക എഫ് ബി പേജിലൂടെ അറിയിച്ചു.

## Article Content

**വടകര:** വടകരയില്‍ ഇനി ചാര്‍ജ് തീരില്ല. കടത്തനാടിന്റെ ഗതാഗത മേഖലയില്‍ പുത്തന്‍ വിപ്ലവം സൃഷ്ടിക്കാന്‍ സഹായകമായി കെ കെ രമ എംഎല്‍എയുടെ ഇടപെടല്‍. വടകര മണ്ഡലത്തില്‍ അഞ്ച് ഇലക്ട്രിക് വാഹന ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ അനുവദിച്ചതായി കെ കെ രമ ഔദ്യോഗിക എഫ് ബി പേജിലൂടെ അറിയിച്ചു.

കെ.എസ്.ഇ.ബിക്കാണ് ഈ ചാര്‍ജിങ്ങ് സ്റ്റേഷനുകളുടെ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാനുള്ള ചുമതല.

1 ) വടകര നാരായണ നഗരം , 2) വടകര പഴയസ്റ്റാന്റ് 3) വടകര സാന്റബാങ്ക്‌സ് 4) ഓര്‍ക്കാട്ടേരി 5) കുഞ്ഞിപ്പള്ളി എന്നിങ്ങനെ മണ്ഡലത്തിലെ 5 കേന്ദ്രങ്ങളിലായിട്ടാണ് ആദ്യഘട്ട ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ വരാന്‍ പോകുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/27865/5-electric-vehicles-in-vadakara-charging-stations-will-be-set-up)