---
title: "16 കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് കോടതിയില്‍ കീഴടങ്ങി"
english_title: "16-year-old girl raped The young man surrendered to the court"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/27874/16-year-old-girl-raped-the-young-man-surrendered-to-the-court"
published_at: "2022-02-22T23:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621521187aab6_rape photo.jpg"
keywords: []
---

# 16 കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് കോടതിയില്‍ കീഴടങ്ങി

> **Lead Summary:** **നാദാപുരം**: പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് കോടതിയില്‍ കീഴടങ്ങി. വയനാട് കോറോം മാന്തോണി അജ്‌നാസ്ആണ് കോഴിക്കോട് പോക്‌സോ കോടതിയില്‍ കീഴടങ്ങിയത്. ഒന്നര വര്‍ഷം മുമ്പാണ് സംഭവം .കുനിങ്ങാട് സ്വദേശിനിയായ പതിനാറുകാരിയെയാണ് പ്രതി പീഡിപ്പിച്ചത്.

## Article Content

**നാദാപുരം**: പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് കോടതിയില്‍ കീഴടങ്ങി. വയനാട് കോറോം മാന്തോണി അജ്‌നാസ്ആണ് കോഴിക്കോട് പോക്‌സോ കോടതിയില്‍ കീഴടങ്ങിയത്. ഒന്നര വര്‍ഷം മുമ്പാണ് സംഭവം .കുനിങ്ങാട് സ്വദേശിനിയായ പതിനാറുകാരിയെയാണ് പ്രതി പീഡിപ്പിച്ചത്.

സമൂഹ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ടതിന് ശേഷം പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.ആറ് മാസം മുമ്പാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് പ്രതി ഏറെ കാലം ഒളിവിലായിരുന്നു.വയനാടിലും പരിസര പ്രദേശങ്ങളിലും പ്രതിക്കായി പോലീസ് അന്വേഷണം വ്യാപിച്ചുവെങ്കിലും പ്രതിയെ കണ്ടെത്താന്‍ സാധിച്ചില്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/27874/16-year-old-girl-raped-the-young-man-surrendered-to-the-court)