---
title: "അപകടം ക്ഷണിച്ചുവരുത്തുന്ന ഡിവൈഡര്‍; നടപടി വേണമെന്ന് ഷാഫി പറമ്പില്‍ എംപി"
english_title: "#Divider #invites #danger #ShafiParambil #MP #demands #action"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/279113/divider-invites-danger-shafiparambil-mp-demands-action"
published_at: "2025-03-26T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e3b2a7925a0_shafi_parambil.jpg"
keywords: []
---

# അപകടം ക്ഷണിച്ചുവരുത്തുന്ന ഡിവൈഡര്‍; നടപടി വേണമെന്ന് ഷാഫി പറമ്പില്‍ എംപി

> **Lead Summary:** വടകര: ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം സ്ഥാപിച്ച ഡിവൈഡറുകൾ അപകടങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിൽ അടിയന്തര നടപടി തേടി ഷാഫി പറമ്പിൽ എംപി. ഇതുസംബന്ധിച്ച് അദ്ദേഹം കോഴിക്കോട് എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടർക്ക് കത്ത് നൽകി.

## Article Content

വടകര: ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം സ്ഥാപിച്ച ഡിവൈഡറുകൾ അപകടങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിൽ അടിയന്തര നടപടി തേടി ഷാഫി പറമ്പിൽ എംപി. ഇതുസംബന്ധിച്ച് അദ്ദേഹം കോഴിക്കോട് എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടർക്ക് കത്ത് നൽകി.

മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഗതാഗതം നിയന്ത്രിക്കാൻ സ്ഥാപിച്ച ഡിവൈഡറുകളാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്.

നവീകരണം പൂർത്തിയായ റോഡിന്റെ ഒരു വശത്തെ രണ്ടുവരി പാതയുടെ അരികിൽ ഗതാഗതം നിയന്ത്രിച്ചുകൊണ്ട് സ്ഥാപിച്ച ഡിവൈഡറിൽ തട്ടി കഴിഞ്ഞ ദിവസം ഒരാൾ മരണപ്പെട്ടെന്നും മണ്ണിടിഞ്ഞ ഭാഗം നന്നാക്കി സുരക്ഷിതമായ തരത്തിൽ ബാരിക്കേഡ് സ്ഥാപിക്കണമെന്നും എംപി കത്തിൽ ആവശ്യപ്പെട്ടു.

അലക്ഷ്യമായി ഡിവൈഡർ സ്ഥാപിച്ചത് സംബന്ധിച്ച് വ്യാപക പരാതിയാണ് ഉയരുന്നത്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പയ്യോളിയിലെ ഉമ്മൻചാണ്ടി കൾച്ചറൽ സെന്റർ ചെയർമാൻ സബീഷ് കുന്നങ്ങോത്ത് ഷാഫി പറമ്പിൽ എംപിക്ക് നിവേദനം നൽകിയിരുന്നു.

ഇതിന്റെ തുടർച്ചയായാണ് എംപിയുടെ നടപടി. കഴിഞ്ഞ ദിവസമാണ് ഇരിങ്ങൽ സ്വദേശിയായ യുവാവ് ബൈക്ക് ഡിവൈഡറിലിടിച്ച് മരണപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/279113/divider-invites-danger-shafiparambil-mp-demands-action)