---
title: "വടകര ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി  വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു"
english_title: "Vadakara Block Panchayat Fragmentation Three wheelers were distributed to those belonging to the category"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/27927/vadakara-block-panchayat-fragmentation-three-wheelers-were-distributed-to-those-belonging-to-the-category"
published_at: "2022-02-23T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6215c9d459d2d_k p girija .jpg"
keywords: []
---

# വടകര ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി  വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു

> **Lead Summary:** **വടകര :** ബ്ലോക്ക് പഞ്ചായത്ത് 2021-22 വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള മുച്ചക്ര വാഹന വിതരണം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്നു.

## Article Content

**വടകര :** ബ്ലോക്ക് പഞ്ചായത്ത് 2021-22 വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള മുച്ചക്ര വാഹന വിതരണം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്നു.

വാഹനങ്ങളുടെ താക്കോലും അനുബന്ധ രേഖകളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഗിരിജ ഗുണഭോക്താക്കള്‍ക്ക് കൈമാറി. ചടങ്ങില്‍ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.എം.സത്യന്‍ അധ്യക്ഷത വഹിച്ചു .

വികസന കാര്യസമിതി ചെയര്‍പേഴ്‌സണ്‍.ശശികല ദിനേശന്‍, മെമ്പര്‍മാരായഏ.കെ.ഗോപാലന്‍, നുസൈബ മൊട്ടേമ്മല്‍, ബിഡിഒ പി.കെ.പുരുഷോത്തമന്‍ സിഡിപിഒ സുമ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/27927/vadakara-block-panchayat-fragmentation-three-wheelers-were-distributed-to-those-belonging-to-the-category)