---
title: "വടകരയില്‍ 25 ന് പി.സി.ഒ.ഡി/പി.സി.ഒ.എസ്  ബോധവത്കരണ ക്ലാസ്സ് "
english_title: "PCOD / PCOS  online Awareness Class"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/27934/pcod-pcos-online-awareness-class"
published_at: "2022-02-23T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6215d2408af98_pcod photo.jpg"
keywords: []
---

# വടകരയില്‍ 25 ന് പി.സി.ഒ.ഡി/പി.സി.ഒ.എസ്  ബോധവത്കരണ ക്ലാസ്സ് 

> **Lead Summary:** **വടകര:** സീയം ബസ് സ്റ്റോപ്പിന് സമീപം പ്രവര്‍ത്തിക്കുന്ന സാക്ഷ്യ ആയൂര്‍വേദ ട്രീറ്റ്‌മെന്റ് ആന്റ് വെല്‍നെസ് സെന്ററിന്റെ നേതൃത്വത്തില്‍ പി.സി.ഒ.ഡി/പി.സി.ഒ.എസ് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു. ഈ മാസം 25 വെളളി രാത്രി 7: 30ന് ഓണ്‍ലൈനിലൂടെ പ്രശസ്ത സ്ത്രീ രോഗ വിദഗ്ധ ഡോ .രാധിക സതീശന്‍ BAMS,CMIM,MS നേതൃത്വം നല്‍കുന്നു.

## Article Content

**വടകര:** സീയം ബസ് സ്റ്റോപ്പിന് സമീപം പ്രവര്‍ത്തിക്കുന്ന സാക്ഷ്യ ആയൂര്‍വേദ ട്രീറ്റ്‌മെന്റ് ആന്റ് വെല്‍നെസ് സെന്ററിന്റെ നേതൃത്വത്തില്‍ പി.സി.ഒ.ഡി/പി.സി.ഒ.എസ് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു. ഈ മാസം 25 വെളളി രാത്രി 7: 30ന് ഓണ്‍ലൈനിലൂടെ പ്രശസ്ത സ്ത്രീ രോഗ വിദഗ്ധ ഡോ .രാധിക സതീശന്‍ BAMS,CMIM,MS നേതൃത്വം നല്‍കുന്നു.

**ബന്ധപ്പെടേണ്ട നമ്പര്‍: 86 06 505 101 ,9544 505 101****

Google meet link meet.google.com/ces-umob-jeu

മുഖത്തും ശരീരഭാഗങ്ങളിലും പുരുഷന്‍മാരുടേത് പോലെ രോമവളര്‍ച്ചയുണ്ടോ? **

അമിതവണ്ണവും കഴുത്തില്‍ കറുപ്പ് നിറവും പടര്‍ന്നിട്ടുണ്ടോ? *ആര്‍ത്തവക്രമക്കേടുകള്‍ കണ്ടുവരുന്നുണ്ടോ? * മുടിയിഴകളുടെ കട്ടി കുറയുന്നതും അമിതമായ മുടി കൊഴിച്ചിലും നിങ്ങളെ അലട്ടുന്നുണ്ടോ? *മുഖത്ത് കറുത്തപാടുകള്‍ പ്രത്യക്ഷപെടുന്നുണ്ടോ? *വിഷാദവും ഉത്ക്കണ്ടയും നിങ്ങളില്‍ പിരിമുറുക്കങ്ങള്‍ സൃഷ്ടിക്കുന്നുവോ?

** ഒരു പക്ഷെ നിങ്ങളില്‍ pcos ബാധിച്ചതിന്റെ ലക്ഷണങ്ങളാവം ഇത്. **

പോളി സിസ്റ്റിക് ഓവറിയന്‍ ഡിസീസ് (PCOD), അല്ലെങ്കില്‍ പോളിസിസ്റ്റിക് ഓവറിയന്‍ സിന്‍ഡ്രോം (PCOS) ഇന്ന് മിക്ക സ്ത്രീകളിലും സാധാരണമായി മാറിയിരിക്കുന്നു. ജീവിതശൈലിയിലെ പിഴവുകളാണ് ഒരു പരിധിവരെ ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ക്ക് കാരണമാകുന്നതും തുടര്‍ന്ന് PCOD/PCOS എന്ന രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നത്. ദീര്‍ഘകാല സങ്കീര്‍ണതകള്‍ *വന്ധ്യത *പ്രമേഹം (ടൈപ് 1) *ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ *ഹൃദ്രോഗങ്ങള്‍ * ഉറക്ക പ്രശനങ്ങള്‍ *കാന്‍സര്‍ (അപൂര്‍വം)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/27934/pcod-pcos-online-awareness-class)