---
title: "തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം; ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു "
english_title: "#Sexual #harassment #workplace #Awareness #class #organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/279492/sexual-harassment-workplace-awareness-class-organized"
published_at: "2025-03-28T08:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e60a7f1db80_Untitled-1.jpg"
keywords: []
---

# തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം; ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു 

> **Lead Summary:** വടകര. കീഴൽ ശ്രീനാരായണ കോളേജിൽ രൂപവത്കരിച്ച ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങളെകുറിച്ച് ക്ലാസ് സംഘടിപ്പിച്ചു.

## Article Content

വടകര. കീഴൽ ശ്രീനാരായണ കോളേജിൽ രൂപവത്കരിച്ച ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങളെകുറിച്ച് ക്ലാസ് സംഘടിപ്പിച്ചു.

കോളേജിലെ അധ്യാപക അനധ്യാപകർക്ക് തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന 'ലൈംഗിക അതിക്രമം തടയൽ, നിരോധിക്കൽ, പരിഹാരം' എന്ന വിഷയത്തെ കുറിച്ചാണ് ബോധവൽകരണ ക്ലാസ് നടത്തിയത്. വടകരയിലെ സീനിയർ അഭിഭാഷകൻ എം.എം സന്തോഷ് ക്ലാസ് എടുത്തു.

കോളേജ് പ്രിൻസിപ്പൽ ഡോ. എം.കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഐസിസി പ്രിസൈഡിങ് ഓഫീസർ രാഗിഷ പ്രവീൺ, ഐസിസി മെമ്പർ ബിന്ദു ഇ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/279492/sexual-harassment-workplace-awareness-class-organized)