---
title: "ലോക നാടകദിനം; വടകരയിൽ പ്രമുഖ തെയ്യം കലാകാരൻ ഓ കെ ഗംഗാധരനെ ആദരിച്ചു"
english_title: "#World #Drama #Day #Prominent #Theyyam #artist #OKGangadharan #honored #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/279873/world-drama-day-prominent-theyyam-artist-okgangadharan-honored-vadakara"
published_at: "2025-03-29T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e7c4cc9b29c_drama_day.jpg"
keywords: []
---

# ലോക നാടകദിനം; വടകരയിൽ പ്രമുഖ തെയ്യം കലാകാരൻ ഓ കെ ഗംഗാധരനെ ആദരിച്ചു

> **Lead Summary:** **വടകര: **കളിക്കളം, ഇപ്റ്റ, നന്മ സംഘടനകളുടെ ആഭിമുഖ്യത്തിൽ ലോകനാടക ദിനാഘോഷം സംഘടിപ്പിച്ചു. വടക്കെ മലബാറിലെ പ്രമുഖ തെയ്യം കലാകാരൻ ഓ കെ ഗംഗാധരനെ ആദരിച്ചു കൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. വി പി രമേശൻ പൊന്നാട അണിയിച്ചു.

## Article Content

**വടകര: **കളിക്കളം, ഇപ്റ്റ, നന്മ സംഘടനകളുടെ ആഭിമുഖ്യത്തിൽ ലോകനാടക ദിനാഘോഷം സംഘടിപ്പിച്ചു. വടക്കെ മലബാറിലെ പ്രമുഖ തെയ്യം കലാകാരൻ ഓ കെ ഗംഗാധരനെ ആദരിച്ചു കൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. വി പി രമേശൻ പൊന്നാട അണിയിച്ചു.

പി പി ദാമോദരൻ മാസ്റ്റർ ഉപഹാരം സമർപ്പിച്ചു. നാടകത്തിന്റെ ശാസ്ത്രീയവും പരിണാമപരവുമായ ചരിത്രം വിശദീകരിച്ചു കൊണ്ട് ഡോ. മോഹനൻ നടുവത്തൂർ നടത്തിയ പ്രഭാഷണം പഠനാർഹമായിരുന്നു. ഇപ്റ്റ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി കെ വിജയരാഘവൻ അധ്യക്ഷത വഹിച്ചു. വി പി രാഘവൻ ലോക നാടകദിന സന്ദേശം നൽകി. നാടക സിനിമാ സംവിധാന രംഗത്ത് സജീവമായ പപ്പൻ നരിപ്പറ്റ, എടയത്ത് ശ്രീധരൻ എന്നിവർ ആശംസകളർപ്പിച്ചു.

തുടർന്ന് കാലികപ്രസക്തിയുള്ള വിഷയങ്ങൾ ഉൾപ്പെടുത്തി കെ പി സത്യനാഥൻ അവതരിപ്പിച്ച ഏകപാത്ര നാടകം നാടകപ്രവർത്തകരെക്കൊണ്ട് നിറഞ്ഞ സദസ്സിന് ഏറെ ഇഷ്ടപ്പെട്ടു. പ്രമുഖ നാടക പ്രവർത്തകൻ തയ്യുള്ളതിൽ രാജൻ സ്വാഗതവും ടി പി റഷീദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/279873/world-drama-day-prominent-theyyam-artist-okgangadharan-honored-vadakara)