---
title: "ഓർമ്മയിൽ നേതാവ്; എം കുമാരൻ മാസ്റ്ററുടെ മുപ്പതാം ചരമവാർഷികം ആചരിച്ച് സി പി ഐ"
english_title: "#CPI #commommerate #death #anniversary #MKumaranMaster"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/280047/cpi-commommerate-death-anniversary-mkumaranmaster"
published_at: "2025-03-30T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e8ebdb4d9ad_ek_vijayan_mla.jpg"
keywords: []
---

# ഓർമ്മയിൽ നേതാവ്; എം കുമാരൻ മാസ്റ്ററുടെ മുപ്പതാം ചരമവാർഷികം ആചരിച്ച് സി പി ഐ

> **Lead Summary:** **വടകര : **സി പി ഐ നേതാവും പ്രമുഖ സ്വാതന്ത്യ സമര സേനാനിയുമായ എം കുമാരൻ മാസ്റ്ററുടെ മുപ്പതാം ചരമവാർഷികം പഴങ്കാവിൽ ആചരിച്ചു. കൂത്താളി, ഒഞ്ചിയം സമര നായകനായിരുന്നു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര : **സി പി ഐ നേതാവും പ്രമുഖ സ്വാതന്ത്യ സമര സേനാനിയുമായ എം കുമാരൻ മാസ്റ്ററുടെ മുപ്പതാം ചരമവാർഷികം പഴങ്കാവിൽ ആചരിച്ചു. കൂത്താളി, ഒഞ്ചിയം സമര നായകനായിരുന്നു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പി അശോകൻ അധ്യക്ഷത വഹിച്ചു. ഇ കെ വിജയൻ എം എൽ എ, ടി കെ രാജൻ മാസ്റ്റർ പി സുരേഷ് ബാബു ആർ സത്യൻ, എൻ എം ബിജു ആർ കെ സുരേഷ് ബാബു പ്രസംഗിച്ചു. ഇ കെ വിജയൻ എം എൽ എ പതാക ഉയർത്തി.

പഴങ്കാവ് അങ്ങാടിയിൽ നടന്ന പ്രകടനത്തിന് ഇ രാധാകൃഷ്ണൻ സി രാമകൃഷ്ണൻ ,പി സജീവ് കുമാർ , പി കെ സതീശൻ ,കെ നിഷ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/280047/cpi-commommerate-death-anniversary-mkumaranmaster)