---
title: "അക്രമസംഘങ്ങളെ താലോലിക്കുന്ന സമീപനം  സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് മുല്ലപ്പള്ളി"
english_title: "Mullappally wants govt to end violence against militants"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28032/mullappally-wants-govt-to-end-violence-against-militants"
published_at: "2022-02-23T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6216477fe6bbd_mullapalli .jpg"
keywords: []
---

# അക്രമസംഘങ്ങളെ താലോലിക്കുന്ന സമീപനം  സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് മുല്ലപ്പള്ളി

> **Lead Summary:** വടകര: ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് എന്തും ചെയ്യാമെന്നെ അവസ്ഥയിലേക്ക് കേരളത്തിന്റെ ക്രമ സമാധാനരംഗം മാറിയെന്ന് കെ പി സി സി മുന്‍ .പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ലോകനാര്‍കാവില്‍ കോണ്‍ഗ്രസ്സ് നേതാവായിരുന്ന വയലം കണ്ടി നാണു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

വടകര: ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് എന്തും ചെയ്യാമെന്നെ അവസ്ഥയിലേക്ക് കേരളത്തിന്റെ ക്രമ സമാധാനരംഗം മാറിയെന്ന് കെ പി സി സി മുന്‍ .പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ലോകനാര്‍കാവില്‍ കോണ്‍ഗ്രസ്സ് നേതാവായിരുന്ന വയലം കണ്ടി നാണു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്രമിസംഘങ്ങള്‍ക്ക് അഴിഞ്ഞാടാന്‍ എങ്ങനെ അവസരമുണ്ടായി എന്നത് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും രാഷ്ട്രീയ അക്രമസംഘങ്ങളെ താലോലിക്കുന്ന സമീപനം ഭരണകൂടവും അഭ്യന്തര വകുപ്പും അവസാനിപ്പിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. എല്ലാ മേഖലയിലും അഴിമതി ആചാരമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

ചടങ്ങില്‍ എന്‍.ബി.പ്രകാശ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. രാധാകൃഷ്ണന്‍ കാവില്‍, വി.ചന്ദ്രന്‍ മാസ്റ്റര്‍, ബവിത്ത്മലോല്‍, ടി.ടി.മോഹനന്‍, സി.പി.ബിജു പ്രസാദ്, സുരേഷ് പടിയുള്ളതില്‍, പറമ്പത്ത് ദാമോദരന്‍, പൊന്നാറത്ത് മുരളി പ്രേമന്‍ നെല്ലിക്കല്‍, രഞ്ജിത്ത് കണ്ണോത്ത് ,നല്ലാടത്ത് രാഘവന്‍, പി.കെ.വേണു, പി.കെ.സജിത്ത് എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28032/mullappally-wants-govt-to-end-violence-against-militants)