---
title: " 'മാണ്ട'; ഒഞ്ചിയത്ത് ഒരുമാസം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ "
english_title: "#Manda #Onchiyam #month #long #anti #drug #campaign"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/280483/manda-onchiyam-month-long-anti-drug-campaign"
published_at: "2025-04-01T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67eb918bb64de_youth_leage.jpg"
keywords: []
---

#  'മാണ്ട'; ഒഞ്ചിയത്ത് ഒരുമാസം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ 

> **Lead Summary:** **ഒഞ്ചിയം: **ഒഞ്ചിയം ശാഖ യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചു. മാറിനടക്കാം മാരകമായ ശീലങ്ങളിൽ നിന്ന് എന്നപ്രമേയത്തിൽ 'മാണ്ട 'എന്ന പേരിലാണ് ക്യാമ്പയിൻ നടക്കുന്നത്. ഒരുമാസം നീണ്ടുനിൽകുന്നതാണ് ക്യാമ്പയിൻ.

## Article Content

**ഒഞ്ചിയം: **ഒഞ്ചിയം ശാഖ യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചു. മാറിനടക്കാം മാരകമായ ശീലങ്ങളിൽ നിന്ന് എന്നപ്രമേയത്തിൽ 'മാണ്ട 'എന്ന പേരിലാണ് ക്യാമ്പയിൻ നടക്കുന്നത്. ഒരുമാസം നീണ്ടുനിൽകുന്നതാണ് ക്യാമ്പയിൻ.

മാർച്ച് 31മുതൽ ഏപ്രിൽ 30 വരെയാണ് ക്യാമ്പയിൻ. ക്യാമ്പയിൻ്റെ ഉദ്ഘാടനം ക്യാൻവാസിൽ ചായം തേച്ച കൈ മുദ്ര പതിപ്പിച്ച് മുസ്ലിം ലീഗ് ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻ്റെ യു.അഷ്റഫ് മാസ്റ്റർ നിർവഹിച്ചു. ക്യാമ്പയിന്റെ ഉദ്ഘാടനത്തോടനുമ്പന്ധിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയും പോസ്റ്റർ പ്രകാശനവും നടന്നു.

പരിപാടിയിൽ സി.കെ മൊയ്‌തു,ഷാദുലി, മഹല്ല് ഖാളി എം. കുഞ്ഞബ്ദുള്ള , സഹദ് ബാഖവി, ഇബ്രാഹിം കെപി,അഹമ്മദ് കട്ടി മൗലവി, വി.പി യൂസഫ്,വി.പി ഹമീദ്, ഷംസിർവി.പി, മൻസൂർ പി, അബ്ബാസ് എം മുബഷിർ പി.കെ, റിഫാസ് ഇ.കെ, ഹാരിസ് വി.പി, കബീർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/280483/manda-onchiyam-month-long-anti-drug-campaign)