---
title: "ഐഎന്‍എല്‍ സംസ്ഥാന തല മെമ്പര്‍ഷിപ്പ്  ഉദ്ഘാടനം 25 ന് വടകരയില്‍"
english_title: "INL State Level Membership Inauguration on the 25th at Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28063/inl-state-level-membership-inauguration-on-the-25th-at-vadakara"
published_at: "2022-02-23T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62166bc288985_press club vatakara.jpg"
keywords: []
---

# ഐഎന്‍എല്‍ സംസ്ഥാന തല മെമ്പര്‍ഷിപ്പ്  ഉദ്ഘാടനം 25 ന് വടകരയില്‍

> **Lead Summary:** **വടകര: ** ഐഎന്‍എല്‍ ജില്ലാ പ്രവര്‍ത്തക സംഗമവും സംസ്ഥാന തല മെമ്പര്‍ഷിപ്പ് ഉദ്ഘാടനവും 25 ന് നടക്കുമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റംഗം എന്‍ കെ അബ്ദുള്‍ അസീസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**വടകര: ** ഐഎന്‍എല്‍ ജില്ലാ പ്രവര്‍ത്തക സംഗമവും സംസ്ഥാന തല മെമ്പര്‍ഷിപ്പ് ഉദ്ഘാടനവും 25 ന് നടക്കുമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റംഗം എന്‍ കെ അബ്ദുള്‍ അസീസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വൈകിട്ട് അഞ്ചിന് കോട്ടപ്പറമ്പില്‍ നടക്കുന്ന പരിപാടിയില്‍ ഐഎന്‍എല്‍ മുന്‍ ദേശീയ ജന. സെക്രട്ടറി എം ജി കെ നിസാമുദ്ദീന്‍ മുഖ്യാതിഥിയാവും. സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുള്‍ വഹാബ്, ജനറല്‍ സെക്രട്ടി സി പി നാസര്‍കോയ തങ്ങള്‍, സെക്രട്ടറിയേറ്റംഗങ്ങളായ എന്‍ കെ അബ്ദുള്‍ അസീസ്, ഒ പി ഐ കോയ, ഷര്‍മ്മദ് ഖാന്‍ ഒളവണ്ണ, ബഷീര്‍ ബടേരി തുടങ്ങിയവര്‍ പങ്കെടുക്കും.

വാര്‍ത്താ സമ്മേളനത്തില്‍ എം എം മൗലവി, റഫീക് അഴിയൂര്‍, കെ പി മൂസ, റൈസല്‍ വടകര എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28063/inl-state-level-membership-inauguration-on-the-25th-at-vadakara)