---
title: " സ്വപ്ന സാഫല്യം; വലിയപറമ്പത്ത് മുക്ക് വാണികപ്പീടികയിൽ റോഡ് നാടിന് സമർപ്പിച്ചു "
english_title: "#Road #dedicated #nation #Valiyaparambath #Mukku #Vanikappidika "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/280709/road-dedicated-nation-valiyaparambath-mukku-vanikappidika"
published_at: "2025-04-02T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ecd482a11d5_road.jpg"
keywords: []
---

#  സ്വപ്ന സാഫല്യം; വലിയപറമ്പത്ത് മുക്ക് വാണികപ്പീടികയിൽ റോഡ് നാടിന് സമർപ്പിച്ചു 

> **Lead Summary:** **വടകര: **വർഷങ്ങളായി പ്രദേശവാസികളുടെ സ്വപ്നമായിരുന്ന ഏറാമല ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡിലെ വലിയപറമ്പത്ത് മുക്ക് വാണികപ്പീടികയിൽ റോഡ് പഞ്ചായത്ത് പ്രസിഡണ്ട് ടി. പി മിനിക ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി. എൻ റഫീഖ് അധ്യക്ഷനായി.

## Article Content

**വടകര: **വർഷങ്ങളായി പ്രദേശവാസികളുടെ സ്വപ്നമായിരുന്ന ഏറാമല ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡിലെ വലിയപറമ്പത്ത് മുക്ക് വാണികപ്പീടികയിൽ റോഡ് പഞ്ചായത്ത് പ്രസിഡണ്ട് ടി. പി മിനിക ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി. എൻ റഫീഖ് അധ്യക്ഷനായി.

കെ. കെ അമ്മദ്, എം. കെ രാഘവൻ മാസ്റ്റർ, പി. എം വിനോദൻ, ദാമു പാറേമ്മൽ, അഷ്‌റഫ്‌ ഇ. എം, ബാലകൃഷ്ണൻ കെ. പി, അസീസ് കെടെഞ്ഞോത്ത്, ഡോ: ഇല്ലിയാസ് ടി. എൻ, സിന്ധു മണ്ടോടി, സിറാജ് വി. പി, എന്നിവർ സംസാരിച്ചു.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വാർഡ് വികസന സമിതി അംഗങ്ങൾ, തൊഴിലുറപ്പ്, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ, നാട്ടുകാരും പങ്കെടുത്ത് നാടിന്റെ ഉത്സവമായി മാറി.

വാർഡ് കൺവീനർ ഇസ്മായിൽ മോട്ടേമ്മൽ സ്വാഗതവും വിജയൻ കുനിയിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/280709/road-dedicated-nation-valiyaparambath-mukku-vanikappidika)