---
title: "പെരുന്നാള്‍ ആഘോഷത്തിനായി ഗൂഡല്ലൂരില്‍ എത്തി; ആയഞ്ചേരി സ്വദേശിക്ക് കടന്നൽ കുത്തേറ്റ് ദാരുണാന്ത്യം "
english_title: "#native #Ayanjary #dies #tragically #after #stung #wasp #arriving #Gudalur #Eid #celebrations"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/280841/native-ayanjary-dies-tragically-after-stung-wasp-arriving-gudalur-eid-celebrations"
published_at: "2025-04-02T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ed4c8c57252_death.jpg"
keywords: []
---

# പെരുന്നാള്‍ ആഘോഷത്തിനായി ഗൂഡല്ലൂരില്‍ എത്തി; ആയഞ്ചേരി സ്വദേശിക്ക് കടന്നൽ കുത്തേറ്റ് ദാരുണാന്ത്യം 

> **Lead Summary:** **വടകര: **തമിഴ്‌നാട് നീലഗിരി ഗൂഡല്ലൂരില്‍ കടന്നല്‍ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് വടകര ആയഞ്ചേരി സ്വദേശി സാബിര്‍ ആണ് മരിച്ചത്.

## Article Content

**വടകര: **തമിഴ്‌നാട് നീലഗിരി ഗൂഡല്ലൂരില്‍ കടന്നല്‍ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് വടകര ആയഞ്ചേരി സ്വദേശി സാബിര്‍ ആണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുകള്‍ക്കും കടന്നല്‍ കുത്തേറ്റു. ഇവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുന്നാള്‍ ആഘോഷത്തിനായി ഗൂഡല്ലൂരില്‍ എത്തിയതായിരുന്നു ഇവര്‍.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/280841/native-ayanjary-dies-tragically-after-stung-wasp-arriving-gudalur-eid-celebrations)