---
title: "റവന്യു അവാര്‍ഡ് വടകരക്കും നേട്ടം സി ബിജു മികച്ച ആര്‍ഡിഒ "
english_title: "Vadakara also won the Revenue Award C Biju Best RDO"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28088/vadakara-also-won-the-revenue-award-c-biju-best-rdo"
published_at: "2022-02-24T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6216faa0e9953_biju rdo.jpg"
keywords: []
---

# റവന്യു അവാര്‍ഡ് വടകരക്കും നേട്ടം സി ബിജു മികച്ച ആര്‍ഡിഒ 

> **Lead Summary:** **വടകര: ** മികവുറ്റ ജനസേവനം പരിഗണിച്ച് മികച്ച ആര്‍.ഡി. ഒ ആയി റവന്യൂ വകുപ്പിന്റെ അംഗീകാരം നേടിയ ആര്‍.ഡി.ഒ ബിജു സി. വടകരയുടെ അഭിമാനമായി. സബ് കലക്ടര്‍ വിഭാഗത്തില്‍ പുരസ്‌ക്കാരം നേടിയ മൂന്ന് പേരില്‍ ഒരാളാണ് ബിജു. ആര്‍ഡിഒ ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയതിന് ശേഷം നാലാം വര്‍ഷത്തിലാണ് മികച്ച ആര്‍ഡിഒ വിനുള്ള പുരസ്‌കാരം വടകരയിലെത്തുന്നത്. 15 വര്‍ഷം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്ന ബിജു

## Article Content

**വടകര: ** മികവുറ്റ ജനസേവനം പരിഗണിച്ച് മികച്ച ആര്‍.ഡി. ഒ ആയി റവന്യൂ വകുപ്പിന്റെ അംഗീകാരം നേടിയ ആര്‍.ഡി.ഒ ബിജു സി. വടകരയുടെ അഭിമാനമായി. സബ് കലക്ടര്‍ വിഭാഗത്തില്‍ പുരസ്‌ക്കാരം നേടിയ മൂന്ന് പേരില്‍ ഒരാളാണ് ബിജു. ആര്‍ഡിഒ ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയതിന് ശേഷം നാലാം വര്‍ഷത്തിലാണ് മികച്ച ആര്‍ഡിഒ വിനുള്ള പുരസ്‌കാരം വടകരയിലെത്തുന്നത്. 15 വര്‍ഷം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്ന ബിജു

2016 ലാണ് ഡെപ്യൂട്ടി കലക്ടര്‍ പരീക്ഷയെഴുതി റവന്യു വകുപ്പിലെത്തുന്നത്. കണ്ണൂര്‍ ഡെപ്യുട്ടി കലക്ടറായാണ് തുടക്കം. പിന്നീട് കാസര്‍കോട് എന്‍ഡോസല്‍ഫാന്‍ ഇരകളുടെ പുനരധിവാസ കേന്ദ്രം ഡെപ്യൂട്ടി കലക്ടറായി. കാഞ്ഞാങ്ങാട് ആര്‍ഡിഒ , കാസര്‍കോഡ് എഡിഎം, കോഴിക്കോട് എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍, മലപ്പുറം ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

എട്ടു മാസം മുന്‍പാണ് വടകര ആര്‍ഡിഒ ആയി ചുമതലേയറ്റത്. കോഴിക്കോട് ഒളവണ്ണ ഇരിങ്ങല്ലൂര്‍ സ്വദേശിയായ ബിജു പരേതതരായ ചാലില്‍ ദിവാകരന്റെയും സതീദേവിയുടേയും മകനാണ്. ഭാര്യ: പ്രസീത. മക്കള്‍: നിരഞ്ജന, ഇഷാന്‍ വിളപ്പില്‍,

വള്ളിക്കോട്, പട്ടണക്കാട്, കാണക്കാരി, പാറത്തോട്, വാരപ്പെട്ടി, കിഴക്കേ ചാലക്കുടി, പാലക്കാട് 2, കൊണ്ടോട്ടി, രാരോത്ത്, പൊരുന്നന്നൂര്‍, കണ്ണൂര്‍ 1, ചെറുവത്തൂര്‍ എന്നിവയാണ് മികച്ച മറ്റ് വില്ലേജ് ഓഫീസുകള്‍. റവന്യു ദിനാഘോഷത്തോടനുബന്ധിച്ച് ലാന്‍ഡ് റവന്യു, സര്‍വേ, ദുരന്ത നിവാരണ വകുപ്പുകളില്‍ മികച്ച സേവനം കാഴ്ചവച്ച ജീവനക്കാര്‍ക്കുള്ള അവാര്‍ഡും മന്ത്രി കെ രാജന്‍ പ്രഖ്യാപിച്ചു. ഇന്ന് ്‌വൈകിട്ട് ആറിന് തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണംചെയ്യും. തിരുവനന്തപുരത്തെ മികച്ച കലക്ടറേറ്റായും മൃണ്‍മയി ജോഷി(പാലക്കാട്), ഡോ. നവജ്യോത് ഖോസ(തിരുവനന്തപുരം), അലക്‌സാണ്ടര്‍(ആലപ്പുഴ) എന്നിവരെ മികച്ച കലക്ടര്‍മാരായും തെരഞ്ഞെടുത്തു. എസ് അനുകുമാരി(തലശേരി), എം മാധവിക്കുട്ടി(തിരുവനന്തപുരം), സി ബിജു(വടകര ആര്‍ഡിഒ) എന്നിവരാണ് മികച്ച സബ്കലക്ടര്‍മാര്‍. മികച്ച താലൂക്ക് ഓഫീസായി കണയന്നൂര്‍(എറണാകുളം), ആര്‍ഡിഒ ഓഫീസായി തിരുവനന്തപുരം എന്നിവയെ തെരഞ്ഞെടുത്തു. കൊല്ലം ജില്ലയിലെ ജി എസ് ശ്രീകുമാര്‍(കൊല്ലം ഈസ്റ്റ്), ആര്‍ ഗീതാകുമാരി, ടി രതീഷ് എന്നിവര്‍ മികച്ച വില്ലേജ് ഓഫീസര്‍മാമാരുടെ പട്ടികയില്‍ ഇടംനേടി. രഞ്ജിത്ത് ജോര്‍ജ്(കണയന്നൂര്‍), വിനോദ് രാജ്(കുന്നത്തുനാട്), ആര്‍ ഉഷ(ചേര്‍ത്തല), എം ജെ അഗസ്റ്റിന്‍(മാനന്തവാടി), പി ഡി മനോഹരന്‍ (ചങ്ങനാശേരി), ശോഭ സതീഷ്(നെയ്യാറ്റിന്‍കര), എം എസ് രാജമ്മ (പാലക്കാട്), എം പി പ്രേംലാല്‍ (തിരുവനന്തപുരം), പി എ സജീവ്കുമാര്‍ (ആലപ്പുഴ) എന്നിവരാണ് മികച്ച തഹസില്‍ദാര്‍മാര്‍. ഹെഡ് ഡ്രാഫ്റ്റ്‌സ്മാന്‍മാരായി കെ ജി കൃഷ്ണകുമാര്‍(കൊല്ലം), സര്‍വേയര്‍മാരായി എ നിര്‍മല കുമാരി (കൊല്ലം) എന്നിവരെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28088/vadakara-also-won-the-revenue-award-c-biju-best-rdo)