---
title: "പൊതു സ്ഥലങ്ങളിലെ ബോര്‍ഡുകളും ബാനറുകളും നീക്കംചെയ്യണം ; അഴിയൂരില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു"
english_title: " Boards and banners in public places should be removed; A meeting of political party representatives was held in Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28090/boards-and-banners-in-public-places-should-be-removed-a-meeting-of-political-party-representatives-was-held-in-azhiyur"
published_at: "2022-02-24T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6216ff731c998_MEETING.jpg"
keywords: []
---

# പൊതു സ്ഥലങ്ങളിലെ ബോര്‍ഡുകളും ബാനറുകളും നീക്കംചെയ്യണം ; അഴിയൂരില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

> **Lead Summary:** **അഴിയൂര്‍:** ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കപ്പെട്ട ബാനറുകള്‍, ബോര്‍ഡുകള്‍ മറ്റ് കൊടിതോരണങ്ങള്‍ നീക്കം ചെയ്യുന്നതിന് വേണ്ടി പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അഴിയൂര്‍ പഞ്ചായത്ത് ഓഫീസില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. യോഗം ചേരുന്നതിനു മുമ്പ് തന്നെ പഞ്ചായത്ത് സെക്രട്ടറി എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും പൊതു സ്ഥലങ്ങളിലെ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന് വേണ്ടി നോട്ടീസ് നല്‍കിയിരുന്നു.

## Article Content

**അഴിയൂര്‍:** ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കപ്പെട്ട ബാനറുകള്‍, ബോര്‍ഡുകള്‍ മറ്റ് കൊടിതോരണങ്ങള്‍ നീക്കം ചെയ്യുന്നതിന് വേണ്ടി പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അഴിയൂര്‍ പഞ്ചായത്ത് ഓഫീസില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. യോഗം ചേരുന്നതിനു മുമ്പ് തന്നെ പഞ്ചായത്ത് സെക്രട്ടറി എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും പൊതു സ്ഥലങ്ങളിലെ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന് വേണ്ടി നോട്ടീസ് നല്‍കിയിരുന്നു.

ഫെബ്രുവരി 27 നകം അഴിയൂര്‍ പഞ്ചായത്തിലെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കപ്പെട്ട ബാനറുകള്‍,ബോര്‍ഡുകള്‍ കൊടിതോരണങ്ങള്‍ എല്ലാം നീക്കം ചെയ്യുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിനിധികള്‍ യോഗത്തില്‍ ഉറപ്പ് നല്‍കി . സമയ പരിധിക്ക് ശേഷം ഫെബ്രുവരി 28 തിയതി മുതല്‍ പഞ്ചായത്ത് പോലീസിന്റെ സഹായത്തോടെ നീക്കം ചെയ്യുന്നതാണ്.

പുതുതായി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് പരിപാടിയുടെ ഒരാഴ്ച മുമ്പ് സ്ഥാപിക്കുകയും പരിപാടി കഴിഞ്ഞു രണ്ടുദിവസത്തിനകം സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യുകയും ചെയ്യുന്നതാണെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അറിയിച്ചു. പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ യാതൊരു ബോര്ഡുകളും കൊടികളും ബാനറുകളും സ്ഥാപിക്കാന്‍ പാടില്ല എന്ന് തീരുമാനിച്ചു .

യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു.

ചോമ്പാല പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എന്‍.സന്തോഷ്‌കുമാര്‍, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്, പഞ്ചായത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം പി ബാബു, കെ വി രാജന്‍ മാസ്റ്റര്‍,വി പി അനില്‍ കുമാര്‍ , മുബാസ് കല്ലേരി,പ്രദീപ് ചോമ്പാല,എ വി സനീദ്,കെ പി പ്രമോദ്, വി പി സബാദ് ,സര്‍ജാസ്,കെ പി രവീന്ദ്രന്‍,പ്രശാന്ത് എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28090/boards-and-banners-in-public-places-should-be-removed-a-meeting-of-political-party-representatives-was-held-in-azhiyur)