---
title: "വിനോദയാത്രയ്ക്കിടെ ദാരുണാന്ത്യം; യുവാവ് കടന്നൽ കുത്തേറ്റ് മരിച്ച സംഭവം, ഞെട്ടൽ മാറാതെ നാട് "
english_title: "#Tragic #end #picnic #Young #man #dies #stung #wasp #shock #still #country"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/281060/tragic-end-picnic-young-man-dies-stung-wasp-shock-still-country-new"
published_at: "2025-04-03T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ee75bb36b4c_wasp.jpg"
keywords: []
---

# വിനോദയാത്രയ്ക്കിടെ ദാരുണാന്ത്യം; യുവാവ് കടന്നൽ കുത്തേറ്റ് മരിച്ച സംഭവം, ഞെട്ടൽ മാറാതെ നാട് 

> **Lead Summary:** **വടകര: **തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ യുവാവ് കടന്നാൽ കുത്തേറ്റ് മരിച്ച സംഭവത്തിൽ മരിച്ചതിന്റെ ഞെട്ടലിൽ നാട്. തിരുവള്ളൂർ സ്വദേശി വള്ള്യാട് പുതിയോട്ടിൽ മുഹമ്മദ് സാബിർ ആണ് മരിച്ചത്.

## Article Content

**വടകര: **തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ യുവാവ് കടന്നാൽ കുത്തേറ്റ് മരിച്ച സംഭവത്തിൽ മരിച്ചതിന്റെ ഞെട്ടലിൽ നാട്. തിരുവള്ളൂർ സ്വദേശി വള്ള്യാട് പുതിയോട്ടിൽ മുഹമ്മദ് സാബിർ ആണ് മരിച്ചത്.

ബുധനാഴ്‌ച ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു സംഭവം. ഗൂഡല്ലൂരിലെ വ്യൂ പോയിൻ്റായ 'നീഡിൽ പോയിൻ്റി'ന് സമീപത്തെ പാറക്കെട്ടിൽ നിൽക്കവെയാണ് വിനോദയാത്രസംഘത്തെ തേനീച്ചക്കൂട്ടം ആക്രമിച്ചത്. പാറക്കെട്ടിന് സമീപത്തെ തേനീച്ചക്കൂട്ടിൽനിന്ന് തേനീച്ച ഇളകി യുവാക്കളെ ആക്രമിക്കുകയായിരുന്നു.

സാബിറിന് ഒപ്പമുണ്ടായിരുന്ന വള്ള്യാട് തെരോടൻകണ്ടി ആസിഫി(27)നെ സാരമായ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കുമൊപ്പമുണ്ടായിരുന്ന സുഹൃത്ത് സിനാൻ തേനീച്ചയുടെ കുത്തേൽക്കാതെ രക്ഷപ്പെട്ടു.

സിനാൻ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയാണ് രണ്ടുയുവാക്കളെയും ആശുപത്രിയിലേക്ക് മാറ്റിയത്. സാബിർ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. വിദേശത്തു ജോലി ചെയ്യുന്ന സാബിർഒരു മാസം മുൻപാണ് നാട്ടിൽ എത്തിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/281060/tragic-end-picnic-young-man-dies-stung-wasp-shock-still-country-new)