---
title: "വന്യമൃഗങ്ങളുടെ ആക്രമണത്തിനെതിരെ  സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍"
english_title: "Against wildlife attack Minister AK Sasindran said that the government has taken action"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28120/against-wildlife-attack-minister-ak-sasindran-said-that-the-government-has-taken-action"
published_at: "2022-02-24T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6217204218312_minister saseendran.jpg"
keywords: []
---

# വന്യമൃഗങ്ങളുടെ ആക്രമണത്തിനെതിരെ  സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

> **Lead Summary:** **വടകര:** വന്യമൃഗങ്ങളുടെ ആക്രമണത്തിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതായി വനം മന്ത്രി എ കെ ശശീന്ദ്രന്‍. സംസ്ഥാനത്ത് വന്യമൃഗ ആക്രമണം വ്യാപകമാവുന്ന സാഹചര്യത്തില്‍ മനുഷ്യവാസ പ്രദേശങ്ങളില്‍ ഇവ ഇറങ്ങാതെ തടയേണ്ടത് സംബന്ധിച്ച് കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എയുടെ ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസിനായിരുന്നു മന്ത്രിയുടെ മറുപടി.

## Article Content

**വടകര:** വന്യമൃഗങ്ങളുടെ ആക്രമണത്തിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതായി വനം മന്ത്രി എ കെ ശശീന്ദ്രന്‍. സംസ്ഥാനത്ത് വന്യമൃഗ ആക്രമണം വ്യാപകമാവുന്ന സാഹചര്യത്തില്‍ മനുഷ്യവാസ പ്രദേശങ്ങളില്‍ ഇവ ഇറങ്ങാതെ തടയേണ്ടത് സംബന്ധിച്ച് കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എയുടെ ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസിനായിരുന്നു മന്ത്രിയുടെ മറുപടി.

2021- 22 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് പരിഹാരം കാണാനായി 22 കോടി രൂപ അനുവദിച്ചതില്‍ 18 കോടി രൂപ ലഭ്യമായി. സോളാര്‍ വേലി നിര്‍മാണവും പരിപാലനവും – 1000 കി.മീ, ആന കിടങ്ങുകളുടെ നിര്‍മാണവും പരിപാലനവും 200 കി.മീ എന്നിവ നടപ്പാക്കി. എട്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കി.

വന്യമൃഗങ്ങളുടെ സാന്നിധ്യം മുന്‍കൂറായി അറിയിക്കാന്‍ നടപ്പാക്കിയ ഏര്‍ളി വാണിങ് സിസ്റ്റം വിപുലീകരിക്കാനുള്ള നടപടി സ്വീകരിച്ചുവരുന്നു. ജനവാസ കേന്ദ്രത്തിലിറങ്ങുന്ന വന്യജീവികളെ കൂടുകള്‍ സ്ഥാപിച്ച് പിടിച്ച് പുനരധിവസിപ്പിക്കുന്ന നടപടികളും നടപ്പാക്കുന്നു. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കപ്പെടാത്ത സ്ഥലങ്ങളിലേക്ക് വനം വകുപ്പിന്റെ പ്രത്യേക ശ്രദ്ധപതിപ്പിച്ച് വെടിവച്ച് കൊല്ലാനുള്ള നടപടി സ്വീകരിക്കാവുന്നതാണെന്നും മന്ത്രി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28120/against-wildlife-attack-minister-ak-sasindran-said-that-the-government-has-taken-action)