---
title: "നിറസാന്നിധ്യം; എഞ്ചിനിയറിങ് കോളേജ് സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ഉജ്ജ്വല സമാപനം"
english_title: "#brilliant #conclusion #Silver #Jubilee #celebrations #Engineering #College"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/281457/brilliant-conclusion-silver-jubilee-celebrations-engineering-college"
published_at: "2025-04-05T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f0bf85edc9e_suvarna_jubilee.jpg"
keywords: []
---

# നിറസാന്നിധ്യം; എഞ്ചിനിയറിങ് കോളേജ് സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ഉജ്ജ്വല സമാപനം

> **Lead Summary:** **വടകര: **കേരള സർക്കാർ സ്ഥാപനമായ കോളേജ് ഓഫ് എഞ്ചിനിയറിങ് വടകരയുടെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം വടകരയിലെ കോളജ് ക്യാമ്പസിൽ നടന്നു . കെ. പി കുഞ്ഞഹമ്മദ് കുട്ടി എ൦എൽഎ ഉദ്ഘടനം ചെയ്തു. മണിയൂർ പഞ്ചായത്തു പ്രസിഡന്റ് ടി.കെ അഷ്റഫ് അദ്ധ്യക്ഷനായി.

## Article Content

**വടകര: **കേരള സർക്കാർ സ്ഥാപനമായ കോളേജ് ഓഫ് എഞ്ചിനിയറിങ് വടകരയുടെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം വടകരയിലെ കോളജ് ക്യാമ്പസിൽ നടന്നു . കെ. പി കുഞ്ഞഹമ്മദ് കുട്ടി എ൦എൽഎ ഉദ്ഘടനം ചെയ്തു. മണിയൂർ പഞ്ചായത്തു പ്രസിഡന്റ് ടി.കെ അഷ്റഫ് അദ്ധ്യക്ഷനായി.

2024 ഏപ്രിലിൽ പ്രശസ്ത നോവലിസ്റ്റ് കെ. പി രാമനുണ്ണി ആണ് സിൽവർ ജൂബിലി ആഘോഷങ്ങൾ ഉദ്ഘടനം ചെയ്തത് . കോഴിക്കോട് റൂറൽ അഡീഷണൽ എസ്.പി ശ്യാംലാൽ ടി, ചലച്ചിത്ര താര൦ വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.

സ്റ്റാഫ് അഡ്വൈസ൪ നിതിൻ ടി , മാഗസിൻ എഡിറ്റർ സാന്ദ്ര എന്നിവർ ചേ൪ന്ന് മാഗസിൻ്റെ ആദ്യ കോപ്പി ചലച്ചിത്ര താര൦ വിഷ്ണു ഉണ്ണികൃഷ്ണനു നൽകി പ്രകാശനം ചെയ്തു . ആദ്യകാല അദ്ധ്യാപകരെയും കോളേജ് സ്ഥാപിക്കുന്ന കാലത്തു പ്രവർത്തിച്ചവരെയും ചടങ്ങിൽ ആദരിച്ചു .

ശശിധരൻ, ശ്യാം സുന്ദർ , ജസ്റ്റിൻ ഡികോട്ട, ശിവപ്രകാശ്, നിതിൻ ടി , സൗമ്യൻ , ഡോ സുജിത് , ശ്രീന , ഡോ ബിന്ദു, ലാൽജി സിറിയക് എന്നിവർ സംസാരിച്ചു . പ്രിൻസിപ്പൽ ഡോ വിനോദ് പൊട്ടക്കുളത്ത് സ്വാഗതവും യൂനിയൻ ചെയർമാൻ സൂരജ് നന്ദിയും പറഞ്ഞു.

തുട൪ന്ന് പ്രശസ്ത ഗായിക അഞ്ജു ജോസഫ് അവതരിപ്പിച്ച മെഗാ മ്യൂസിക് ഷോ , നൃത്ത കലാ പരിപാടികൾ എന്നിവ അരങ്ങേറി . രജതജൂബിലി ആഘോഷത്തി൯്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള എ.ഐ റൊബോട്ടിക് വർക് ഷോപ്പുകൾ , മെഗാ അലൂ൦നി മീറ്റ് , കോൺഫറൻസുകൾ , അലൂ൦നി സ്പോർട്സ് മീറ്റ് , ഹാക്കത്തോണുകൾ , എന്നീ പരിപാടികൾ നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/281457/brilliant-conclusion-silver-jubilee-celebrations-engineering-college)