മാസപ്പടി വിവാദം; അഴിയൂരിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് ജനകീയ മുന്നണി

മാസപ്പടി വിവാദം; അഴിയൂരിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച്  ജനകീയ മുന്നണി
Apr 5, 2025 04:49 PM | By Jain Rosviya

അഴിയൂർ: (vatakara.truevisionnews.com) മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ പ്രതി ചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് അഴിയൂർ മണ്ഡലം ജനകീയമുന്നണിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

അഴിയൂർ പഞ്ചായത്ത് ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധ പരിപാടി ജനകീയ മുന്നണി ചെയർമാൻ അൻവർ ഹാജി ഉദ്ഘാടനം ചെയ്തു. ടി.സി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

ജനകീയ മുന്നണി നേതാക്കളായ വി.കെ.അനിൽകുമാർ, യു.എറഹിം, കെ.പി.രവീന്ദ്രൻ, വി.പി.പ്രകാശൻ, പ്രദീപ് ചോമ്പാല, പി.പി.ഇസ്മയിൽ, ശ്രീജേഷ് പി.വി, ഷറിൻ കുമാർ തുടങ്ങിയവർ സംസാരിച്ചു. ടി.പി.ബബിത്ത് സ്വാഗതം പറഞ്ഞു.

ശശിധരൻ തോട്ടത്തിൽ, ഇ ടി അയൂബ്, കെ.പി വിജയൻ, യൂസഫ് കുന്നോത്ത്, ഷാനി അഴിയൂർ, നസീർ വീരോളി, മഹമ്മൂദ് ഫനാർ, അഹമ്മദ് കൽപ്പക,രവീന്ദ്രൻ അഴിയൂർ, ഇക്‌ബാൽ അഴിയൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.



#masappadi #case #People #Front #burns #Chief #Minister #effigy #Azhiyur

Next TV

Related Stories
സാന്ത്വന സേവനം; കാരുണ്യം പെയിൻ ആൻറ് പാലിയേറ്റീവ് കെയർ ക്ലിനിക്ക് വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

Jun 2, 2025 10:55 AM

സാന്ത്വന സേവനം; കാരുണ്യം പെയിൻ ആൻറ് പാലിയേറ്റീവ് കെയർ ക്ലിനിക്ക് വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

കാരുണ്യം പെയിൻ ആൻറ് പാലിയേറ്റീവ് കെയർ ക്ലിനിക്ക് വാർഷിക ജനറൽ ബോഡി...

Read More >>
ദേശീയപാത സർവ്വീസ് റോഡുകൾ മരണം വിതക്കുന്ന പാതകളാവുന്നു -പ്രദീപ് ചോമ്പാല

Jun 2, 2025 10:35 AM

ദേശീയപാത സർവ്വീസ് റോഡുകൾ മരണം വിതക്കുന്ന പാതകളാവുന്നു -പ്രദീപ് ചോമ്പാല

ദേശീയ പാതയിൽ അഴിയൂർ മുതൽ ചോറോട് വരെ നരകപാതയാവുന്നുവെന്ന് പ്രദീപ് ചോമ്പാല....

Read More >>
സർവ്വീസ് റോഡിലെ കുഴികൾ അടക്കണം -കെ കെ രമ എം എൽ എ

Jun 2, 2025 10:12 AM

സർവ്വീസ് റോഡിലെ കുഴികൾ അടക്കണം -കെ കെ രമ എം എൽ എ

കുഞ്ഞിപ്പള്ളി ടൗൺ ഭാഗത്ത് കെ കെ രമ എം എൽ എ...

Read More >>
Top Stories










News Roundup