---
title: "കാലം ആവശ്യപ്പെടുന്നത് എഴുത്തിലെ സത്യസന്ധത:  യു.കെ.കുമാരന്‍ "
english_title: "Presentation of the 10th Poetry Award of Aksharavedi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28156/presentation-of-the-10th-poetry-award-of-aksharavedi"
published_at: "2022-02-24T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621743a8d0a73_UK KUMARAN.jpg"
keywords: []
---

# കാലം ആവശ്യപ്പെടുന്നത് എഴുത്തിലെ സത്യസന്ധത:  യു.കെ.കുമാരന്‍ 

> **Lead Summary:** കണിയാമ്പറ്റ(കല്‍പ്പറ്റ) : ആസുരതനിറഞ്ഞ വര്‍ത്തമാനകാല ലോകത്തില്‍ എഴുത്തിലും ജീവിതത്തിലും സത്യസന്ധത കാത്തുസൂക്ഷിക്കുന്നവരെയാണ് കാലം ആവശ്യപ്പെടുന്നതെന്ന് യു.കെ.കുമാരന്‍. പുതുതലമുറ അത്തരമാരു ചിന്താധാരയെയാണ് എഴുത്തില്‍ വികസിപ്പിച്ചെടുക്കേണ്ടത്. കൃത്രിമത്വംനിറഞ്ഞ രചനകളെ കാലം തമസ്‌കരിച്ചുകളയും. ഇത്തരമാരു ബോധ്യത്തില്‍നിന്നു കൊണ്ടാണ് പുതിയ തലമുറ എഴുതുന്നത് എന്നതാണ് ഏറെ സന്തോഷകരം. അനിവേദയുടെ 'ചാവുമരങ്ങള്‍' എന്ന കവിത ഇതിനോട് ചേര്‍ത്ത് വായിക്കാവുന്ന ഒന്നാണ്. കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സാഹിത്യകൂട്ടായ്മയായ അക്ഷരവേദിയുടെ പത്താമത് കവിതാപുരസ്‌കാരം സമര്‍പ്പിച്ചുകാണ്ട് സംസാരിക്കുകയായിരുന്നു പ്രശസ്ത എഴുത്തുകാരനും വയലാര്‍ അവാര്‍ഡ് ജേതാവുമായ യു.കെ. കുമാരന്‍.

## Article Content

കണിയാമ്പറ്റ(കല്‍പ്പറ്റ) : ആസുരതനിറഞ്ഞ വര്‍ത്തമാനകാല ലോകത്തില്‍ എഴുത്തിലും ജീവിതത്തിലും സത്യസന്ധത കാത്തുസൂക്ഷിക്കുന്നവരെയാണ് കാലം ആവശ്യപ്പെടുന്നതെന്ന് യു.കെ.കുമാരന്‍. പുതുതലമുറ അത്തരമാരു ചിന്താധാരയെയാണ് എഴുത്തില്‍ വികസിപ്പിച്ചെടുക്കേണ്ടത്. കൃത്രിമത്വംനിറഞ്ഞ രചനകളെ കാലം തമസ്‌കരിച്ചുകളയും. ഇത്തരമാരു ബോധ്യത്തില്‍നിന്നു കൊണ്ടാണ് പുതിയ തലമുറ എഴുതുന്നത് എന്നതാണ് ഏറെ സന്തോഷകരം. അനിവേദയുടെ 'ചാവുമരങ്ങള്‍' എന്ന കവിത ഇതിനോട് ചേര്‍ത്ത് വായിക്കാവുന്ന ഒന്നാണ്. കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സാഹിത്യകൂട്ടായ്മയായ അക്ഷരവേദിയുടെ പത്താമത് കവിതാപുരസ്‌കാരം സമര്‍പ്പിച്ചുകാണ്ട് സംസാരിക്കുകയായിരുന്നു പ്രശസ്ത എഴുത്തുകാരനും വയലാര്‍ അവാര്‍ഡ് ജേതാവുമായ യു.കെ. കുമാരന്‍.

കോഴിക്കോട് ജില്ലയിലെ മടപ്പള്ളി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ എ. ആര്‍ അനിവേദയുടെ 'ചാവുമരങ്ങള്‍' എന്ന കവിതയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. 5001 രൂപയും ഫലകവും പ്രശസ്തിപത്രവും പുസ്തകങ്ങളും അടങ്ങുന്നതാണ് പുരസ്‌കാരം.

സ്‌കൂള്‍ ഓഡിറ്റാറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രധാനാധ്യാപകന്‍ ടി. ബാബു അധ്യക്ഷത വഹിച്ചു. കേന്ദ്രസാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം എല്‍.വി. ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

പ്രിന്‍സിപ്പാള്‍ ടി.കെ.ഹരീഷ്, എഴുത്തുകാരായ ഡോ. കെ. എസ് . പ്രേമന്‍, അനില്‍ കുറ്റിച്ചിറ, ദാമാദരന്‍ ചീക്കല്ലൂര്‍, അക്ഷരവേദി കണ്‍വീനര്‍ ഷാജി പുല്‍പ്പള്ളി, എന്‍.അബ്ദുള്‍ ഗഫൂര്‍, ഹരീഷ് കുമാര്‍ പി.കെ, നിഷ വി, അമല്‍ഡ ജോസഫ്, എ.ആര്‍.അനിവേദ, ആദില ഫാത്തിമ, ഖദീജ സമ്രീന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28156/presentation-of-the-10th-poetry-award-of-aksharavedi)