ഡോ. ജോൺ ബ്രിട്ടാസ് എംപിക്കെതിരെ വധഭീഷണി; ചോമ്പാല സ്വദേശി അറസ്റ്റിൽ

ഡോ. ജോൺ ബ്രിട്ടാസ് എംപിക്കെതിരെ വധഭീഷണി; ചോമ്പാല സ്വദേശി അറസ്റ്റിൽ
Apr 6, 2025 12:48 PM | By Jain Rosviya

മുക്കാളി: (vatakara.truevisionnews.com) ഡോ. ജോൺ ബ്രിട്ടാസ് എംപിക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ ബി ജെ പി പ്രവർത്തകൻ അറസ്റ്റിൽ. ചോമ്പാല സ്വദേശി സജിത്താണ് അറസ്റ്റിലായത്. വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ സംസാരിച്ചതിന് ഫേസ്ബുക്കിലൂടെ ജോൺ ബ്രിട്ടാസിനെതിരെ സജിത്ത് വധഭീഷണി മുഴക്കുകയായിരുന്നു.

സി പി ഐ (എം) ചോമ്പാല ലോക്കൽ സെക്രട്ടറി സുജിത്ത് പി കെ യുടെ പരാതിയിൽ ചോമ്പാല പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. സമൂഹത്തിൽ ലഹളയുണ്ടാക്കണമെന്നും മനപ്പൂർവം പ്രകോപനം ഉണ്ടാക്കണമെന്നുമുള്ള ഉദേശത്തോടെ ഫേസ്ബുക്കിൽ സന്ദേശം പ്രചരിപ്പിച്ചതിനാണ് കേസ്.

ജിനോസ് ബഷീർ എന്നയാൾ ജോൺ ബ്രിട്ടാസ് എംപിയെ അഭിനന്ദിച്ച് ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റിന് താഴെയാണ് സജിത്ത് ചരൺകയ്യിൽ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് തെറിയഭിഷേകവും വധഭീഷണിയും വന്നത്.

"ഇവനെ വെടിവെച്ചു കൊല്ലണം, കേസെടുത്താലും ഞാൻ പറയും ഇവൻ്റെ ചരിത്രം. ബിജെപി വിട്ടാലും ഇവനെ വിടില്ല" എന്നിങ്ങനെയാണ് അധിക്ഷേപ കമന്റുകൾ.

#Death #threat #against #Dr #JohnBrittas #MP #Chombala #native #arrested

Next TV

Related Stories
നല്ല കാഴ്ചയ്ക്ക്; പാർകോയിൽ  ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ ദിവസങ്ങളിലും

Jun 19, 2025 05:30 PM

നല്ല കാഴ്ചയ്ക്ക്; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ ദിവസങ്ങളിലും

പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ...

Read More >>
വടകരയിൽ കുളത്തിൽ നീന്താനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു

Jun 19, 2025 04:15 PM

വടകരയിൽ കുളത്തിൽ നീന്താനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു

വടകരയിൽ കുളത്തിൽ നീന്താനിറങ്ങിയ പതിനാലുകാരൻ മുങ്ങി...

Read More >>
ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിർത്തലാക്കിയ പാസഞ്ചർ വണ്ടികളുടെ സ്റ്റോപ്പ്‌  പുന:സ്ഥാപിക്കണം -റെയിൽവേ സംരക്ഷണസമിതി

Jun 19, 2025 01:31 PM

ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിർത്തലാക്കിയ പാസഞ്ചർ വണ്ടികളുടെ സ്റ്റോപ്പ്‌ പുന:സ്ഥാപിക്കണം -റെയിൽവേ സംരക്ഷണസമിതി

നിർത്തലാക്കിയ പാസഞ്ചർ വണ്ടികളുടെ സ്റ്റോപ്പ്‌ പുന:സ്ഥാപിക്കണമെന്ന് റെയിൽവേ...

Read More >>
വിട വാങ്ങിയത് നാടിന്റെ ജന സേവകൻ; നാണുവിന് ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

Jun 19, 2025 10:56 AM

വിട വാങ്ങിയത് നാടിന്റെ ജന സേവകൻ; നാണുവിന് ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

ചോമ്പാൽ താഴെ തോട്ടത്തിൽ നാണുവിന്റെ വിയോഗം ഉൾക്കൊള്ളാനാവാതെ നാട്....

Read More >>
Top Stories










News Roundup






https://vatakara.truevisionnews.com/ -