---
title: "ഇപ്പോൾ അപേക്ഷിക്കാം; ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറും ഇലക്ട്രോണിക്ക് വീല്‍ചെയറും"
english_title: "#Apply #now #Scooters #side #wheels #electronic #wheelchairs #differently #abled"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/281893/apply-now-scooters-side-wheels-electronic-wheelchairs-differently-abled"
published_at: "2025-04-07T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f3927e7fef2_Untitled-1.jpg"
keywords: []
---

# ഇപ്പോൾ അപേക്ഷിക്കാം; ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറും ഇലക്ട്രോണിക്ക് വീല്‍ചെയറും

> **Lead Summary:** വടകര: ഷാഫി പറമ്പിൽ എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

## Article Content

വടകര: ഷാഫി പറമ്പിൽ എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ചെക്ക്യാട് (വാർഡ് 11), ചെറുവണ്ണൂർ (വാർഡ് 1), കാവിലുംപാറ (വാർഡ് 13), കൂത്താളി (വാർഡ് 2,3), കുന്നുമ്മൽ (വാർഡ് 2), മണിയൂർ (വാർഡ് 15), നരിപ്പറ്റ (വാർഡ് 11), ഒഞ്ചിയം (വാർഡ് 10), തിരുവള്ളൂർ (വാർഡ് 13), വേളം (വാർഡ് 6), വില്ല്യാപ്പള്ളി (വാർഡ് 12) എന്നീ ഗ്രാമപഞ്ചായത്തിലുള്ളവർക്കും വടകര മുൻസിപാലിറ്റി (വാർഡ് 19, 41) യിലുള്ളവർക്കും സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടറിന് അപേക്ഷിക്കാം.

അഴിയൂർ (വാർഡ് 15), ചെങ്ങോട്ടുകാവ് (വാർഡ് 6), ചെറുവണ്ണൂർ (വാർഡ് 15), കാവിലുംപാറ (വാർഡ് 12), കൂത്താളി (വാർഡ് 10), കുറ്റ്യാടി (വാർഡ് 3), മരുതോങ്കര (വാർഡ് 11), തിക്കോടി (വാർഡ് 2), വളയം (വാർഡ് 9), വാണിമേൽ (വാർഡ് 2) എന്നീ ഗ്രാമപഞ്ചായത്തിലുള്ളവർക്കും പയ്യോളി മുൻസിപ്പാലിറ്റി (വാർഡ് 1) യിലുള്ളവർക്കും ഇലക്ട്രോണിക്ക് വീൽചെയറിന് അപേക്ഷിക്കാം.

പ്രസ്തുത സ്കീമിൽ ഉൾപ്പെടുത്തി സഹായ ഉപകരണങ്ങൾ ലഭിക്കുവാനായി അപേക്ഷ പ്രസ്തുത സ്കീമിൽ ഉൾപ്പെടുത്തി സഹായ ഉപകരണങ്ങൾ ലഭിക്കുവാനായി അപേക്ഷ സമർപ്പിക്കുവാനും കൂടുതൽ വിവരങ്ങൾക്കും ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0495 2371911.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/281893/apply-now-scooters-side-wheels-electronic-wheelchairs-differently-abled)