---
title: "വടകരയിലെ കെഎസ് ആര്‍ടിസി ഡിപ്പോ നഷ്ടപ്പെടില്ലെന്ന്  എം.എല്‍.എയ്ക്ക് ഗതാഗതമന്ത്രിയുടെ ഉറപ്പ്"
english_title: "KSRTC depot will not be lost Assurance of the Minister of Transport to the MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28213/ksrtc-depot-will-not-be-lost-assurance-of-the-minister-of-transport-to-the-mla"
published_at: "2022-02-24T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621781fcdca09_minister k raju .jpg"
keywords: []
---

# വടകരയിലെ കെഎസ് ആര്‍ടിസി ഡിപ്പോ നഷ്ടപ്പെടില്ലെന്ന്  എം.എല്‍.എയ്ക്ക് ഗതാഗതമന്ത്രിയുടെ ഉറപ്പ്

> **Lead Summary:** **വടകര: **വടകരയിലെ നിലവിലുള്ള കെ.എസ്.ആര്‍.ടി.സി ഡിപ്പോ ഒരുകാരണവശാലും നഷ്ടപ്പെടില്ലെന്നു പൊതുഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു കെ.കെ.രമ എം.എല്‍.എയ്ക്ക് ഉറപ്പു നല്‍കി. കഴിഞ്ഞ ദിവസം ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കെ.എസ്.ആര്‍.ടി.സി വര്‍ക്ക് ഷോപ്പുകളുടെ പുനക്രമീകരണങ്ങളുടെ ഭാഗമായി രൂപീകരിച്ചിട്ടുള്ള ഡിസ്ട്രിക്ട് കോമണ്‍ പൂളിലേക്ക് മെക്കാനിക്കല്‍ ജീവനക്കാരെ പുനര്‍ വിന്യാസം നടത്തിയിരുന്നു.

## Article Content

**വടകര: **വടകരയിലെ നിലവിലുള്ള കെ.എസ്.ആര്‍.ടി.സി ഡിപ്പോ ഒരുകാരണവശാലും നഷ്ടപ്പെടില്ലെന്നു പൊതുഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു കെ.കെ.രമ എം.എല്‍.എയ്ക്ക് ഉറപ്പു നല്‍കി. കഴിഞ്ഞ ദിവസം ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കെ.എസ്.ആര്‍.ടി.സി വര്‍ക്ക് ഷോപ്പുകളുടെ പുനക്രമീകരണങ്ങളുടെ ഭാഗമായി രൂപീകരിച്ചിട്ടുള്ള ഡിസ്ട്രിക്ട് കോമണ്‍ പൂളിലേക്ക് മെക്കാനിക്കല്‍ ജീവനക്കാരെ പുനര്‍ വിന്യാസം നടത്തിയിരുന്നു.

ഇതിന്റെ ഭാഗമായി വടകര കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോ യിലുള്ള 12 മെക്കാനിക്കല്‍ ജീവനക്കാരോട് തൊട്ടില്‍പാലം ഡിപ്പോയിലേക്ക് ചാര്‍ജ് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നുണ്ടായ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് കെ.കെ രമ മന്ത്രിയെ നേരില്‍ കണ്ടത്.

ഇത് വര്‍ക് ഷോപ്പുകളുടെ പുനര്‍ക്രമീകരണങ്ങളുടെ ഭാഗമായുള്ള സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും, ഇതിന്റെ പേരില്‍ ഒരു കാരണവശാലും വടകരയിലെ ഡിപ്പോ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകില്ലെന്നു മന്ത്രി ഉറപ്പു നല്‍കിയതായും, ഈ പുനര്‍വിന്യാസം കൊണ്ട് ഡിപ്പോയുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള തടസം നേരിടുകയാണെങ്കില്‍ ആവശ്യാനുസരണമുള്ള ജീവനക്കാരെ നിയമിക്കണമെന്ന എം.എല്‍.എയുടെ ആവശ്യം അനുഭാവപൂര്‍ണം പരിഗണിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കിയതായും എം.എല്‍.എ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28213/ksrtc-depot-will-not-be-lost-assurance-of-the-minister-of-transport-to-the-mla)