---
title: "ചോമ്പാല്‍ കുഞ്ഞിപ്പള്ളി മഖാം ഉറൂസ്  ഹരിതചട്ടം പാലിച്ച് നടത്തും  "
english_title: "Chompal Kunjipalli Makham Urus The green rules will be followed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28236/chompal-kunjipalli-makham-urus-the-green-rules-will-be-followed"
published_at: "2022-02-24T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621799cb4e25a_kunchipalli makham.jpg"
keywords: []
---

# ചോമ്പാല്‍ കുഞ്ഞിപ്പള്ളി മഖാം ഉറൂസ്  ഹരിതചട്ടം പാലിച്ച് നടത്തും  

> **Lead Summary:** **അഴിയൂര്‍**: പ്രശസ്തമായ ചോമ്പാല്‍ കുഞ്ഞിപ്പള്ളി മഖാം ഉറൂസ് ഹരിത ചട്ടം പാലിച്ചു നടത്തുവാന്‍ ഉദ്യോഗസ്ഥരും പള്ളി കമ്മിറ്റി ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ഉറൂസിന് ഭാഗമായി അഞ്ച് ടണ്‍ ഭക്ഷണം വിതരണം ചെയ്യുന്ന ഈ മാസം 27 ആം തീയതി ചൂടുള്ള ഭക്ഷണപദാര്‍ത്ഥം ഇലയില്‍ പൊതിഞ്ഞ് മാത്രമേ ഭക്തര്‍ക്ക് നല്‍കുകയുള്ളൂ.

## Article Content

**അഴിയൂര്‍**: പ്രശസ്തമായ ചോമ്പാല്‍ കുഞ്ഞിപ്പള്ളി മഖാം ഉറൂസ് ഹരിത ചട്ടം പാലിച്ചു നടത്തുവാന്‍ ഉദ്യോഗസ്ഥരും പള്ളി കമ്മിറ്റി ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ഉറൂസിന് ഭാഗമായി അഞ്ച് ടണ്‍ ഭക്ഷണം വിതരണം ചെയ്യുന്ന ഈ മാസം 27 ആം തീയതി ചൂടുള്ള ഭക്ഷണപദാര്‍ത്ഥം ഇലയില്‍ പൊതിഞ്ഞ് മാത്രമേ ഭക്തര്‍ക്ക് നല്‍കുകയുള്ളൂ.

ഭക്ഷണ വിതരണത്തിന് മുന്നോടിയായി (FSS )ഫുഡ് സേഫ്റ്റി ലൈസന്‍സ് പള്ളിക്കമ്മിറ്റി എടുക്കുന്നതാണ്. നിരോധിച്ച പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉറൂസിലെ ഭക്ഷണ വിതരണത്തിന് ഉപയോഗിക്കുന്നതല്ല. ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന വെള്ളം പരിശോധിച്ച് റിസള്‍ട്ട് ഭക്ഷ്യസുരക്ഷാവകുപ്പിന് നല്‍കും.

വടകര ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ ജിതിന്‍ രാജ്, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രസാദ്, ജെ എച്ച് ഐ .കെ ഫാത്തിമ, എന്നിവര്‍ കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി പ്രസിഡണ്ട് ടി ജെ ഇസ്മായില്‍ സെക്രട്ടറി കെ അന്‍വര്‍ ഹാജി, ഹമീദ് ഏരികില്‍, മാനേജര്‍ ടി മുഹമ്മദ് ഷാഫി, എം സാഹിര്‍ എന്നീ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയാണ് ഈ വര്‍ഷത്തെ ഉറൂസില്‍ ഹരിത ചട്ടവും കോവിഡ് മാനദണ്ഡവും പാലിക്കും എന്ന് തീരുമാനിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28236/chompal-kunjipalli-makham-urus-the-green-rules-will-be-followed)