---
title: "മണിയൂരില്‍ ജോലിക്കിടയില്‍ കിണറ്റില്‍ അകപ്പെട്ട  തൊഴിലാളിയെ അഗ്‌നിശമനസേന രക്ഷിച്ചു "
english_title: "Trapped in a well while working The worker was rescued by firefighters"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28241/trapped-in-a-well-while-working-the-worker-was-rescued-by-firefighters"
published_at: "2022-02-24T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62179f3a48cfd_fire force.jpg"
keywords: []
---

# മണിയൂരില്‍ ജോലിക്കിടയില്‍ കിണറ്റില്‍ അകപ്പെട്ട  തൊഴിലാളിയെ അഗ്‌നിശമനസേന രക്ഷിച്ചു 

> **Lead Summary:** **മണിയൂര്‍**: ജോലിക്കിടയില്‍ കിണറ്റില്‍ അകപ്പെട്ട തൊഴിലാളിയെ അഗ്‌നിശമനസേനാ അംഗങ്ങള്‍ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 8 മണിയോടെ കാരമ്പ്ര മീത്തല്‍ സത്യന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പണിതുകൊണ്ടിരിക്കുന്ന 50 അടി താഴ്ച്ചയും ആറടി വെള്ളവും ഉള്ള കിണറ്റിലാണ് അപകടമുണ്ടായത്.

## Article Content

**മണിയൂര്‍**: ജോലിക്കിടയില്‍ കിണറ്റില്‍ അകപ്പെട്ട തൊഴിലാളിയെ അഗ്‌നിശമനസേനാ അംഗങ്ങള്‍ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 8 മണിയോടെ കാരമ്പ്ര മീത്തല്‍ സത്യന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പണിതുകൊണ്ടിരിക്കുന്ന 50 അടി താഴ്ച്ചയും ആറടി വെള്ളവും ഉള്ള കിണറ്റിലാണ് അപകടമുണ്ടായത്.

എ എം രാജന്‍ (65 ) എന്ന തൊഴിലാളിയാണ് കിണറ്റില്‍ വീണത് . തൊഴിലാളികള്‍ ഇയാളെ വെള്ളത്തിനു മുകളില്‍ താങ്ങി നിര്‍ത്തിയിരുന്നു . വടകര അഗ്‌നിശമന സേനയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ രാജീവന്‍ കെ.ടി യുടെ നേതൃത്വത്തില്‍ സേന സംഭവസ്ഥലത്ത് എത്തി.

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍ ) സുഭാഷ് കിണറ്റിലിറങ്ങി റസ്‌ക്യൂ നെറ്റില്‍ മറ്റ് സേനാംഗങ്ങളുടെ സഹായത്താല്‍ പുറത്തെടുത്ത് സ്വകാര്യ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു. .രക്ഷാ പ്രവര്‍ത്തനത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മാരായ കെ.ബൈജു, രാഗിന്‍ കുമാര്‍, അഖില്‍ ബാബു, ഹോംഗാര്‍ഡ് രതീഷ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28241/trapped-in-a-well-while-working-the-worker-was-rescued-by-firefighters)