---
title: "'മാനിഷാദാ'; കുടുംബാന്തരീക്ഷം സൗഹൃദമാക്കിയാൽ കുട്ടികൾ ലഹരി തേടി പോകില്ല -ഡി വൈ എസ് പി ഹരിപ്രസാദ്"
english_title: "#Manishadha #family #environment #friendly #children #not #go #search #drugs #DySP #Hariprasad"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/282541/manishadha-family-environment-friendly-children-not-go-search-drugs-dysp-hariprasad"
published_at: "2025-04-10T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f77904d03bb_dysp__prasad.jpg"
keywords: []
---

# 'മാനിഷാദാ'; കുടുംബാന്തരീക്ഷം സൗഹൃദമാക്കിയാൽ കുട്ടികൾ ലഹരി തേടി പോകില്ല -ഡി വൈ എസ് പി ഹരിപ്രസാദ്

> **Lead Summary:** > ചോറോട് ഈസ്റ്റ്: കടുംബങ്ങളിലെ അസ്വാസ്ഥ്യങ്ങളും സംഘർഷങ്ങളും നമ്മുടെ കുട്ടികളെ ലഹരിയിലേക്ക് തള്ളിവിടുന്നതായി വടകര ഡി.വൈ.എസ്.പി. ഹരിപ്രസാദ് പറഞ്ഞു. മാങ്ങോട്ട് പാറയിൽ ലഹരി വിരുദ്ധ ജനകിയ കൂട്ടായ്‌മ നടത്തിയ "മാനിഷാദാ' ബഹുജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

> ചോറോട് ഈസ്റ്റ്: കടുംബങ്ങളിലെ അസ്വാസ്ഥ്യങ്ങളും സംഘർഷങ്ങളും നമ്മുടെ കുട്ടികളെ ലഹരിയിലേക്ക് തള്ളിവിടുന്നതായി വടകര ഡി.വൈ.എസ്.പി. ഹരിപ്രസാദ് പറഞ്ഞു. മാങ്ങോട്ട് പാറയിൽ ലഹരി വിരുദ്ധ ജനകിയ കൂട്ടായ്‌മ നടത്തിയ "മാനിഷാദാ' ബഹുജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രക്ഷിതാക്കൾ മക്കളുമൊന്നിച്ചു ഭക്ഷണം കഴിക്കാനോ ഒന്നിച്ച് കൂട്ടായ് ഇരുന്നു നർമ്മങ്ങൾ പങ്കു വെക്കാനും പലരും തയ്യാറാവുന്നില്ല. നല്ല ഭക്ഷണവും വസ്ത്രവും മാത്രമല്ല നല്ല സൗഹൃദങ്ങളും സൃഷ്ടിക്കാൻ കഴിയണം.

ലഹരി വിരുദ്ധ ജനകീയ സമിതി ചെയർമാൻ പ്രസാദ് വിലങ്ങിൽ അദ്യക്ഷതവഹിച്ചു. അസിസ്റ്റൻ്റ് എകൈ് സസ് ഇൻസ്പെക്ടർ ജയരാജ് മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമ പഞ്ചായത്തംഗങ്ങളായ ജംഷിദ കെ, ഷിനിത ചെറുവത്ത്, വിവിധ രാഷ്ട്രിയ പാർട്ടി നേതാക്കളായ കെ.കെ.രാമചന്ദ്രൻ, രാജേഷ് ചോറോട്, അഷ്കർ മാസ്റ്റർ കെ എം, ഉദയകുമാർ പി.കെ, ശശി.പി.കെ., എൻ.കെ. മോഹൻ, രാജേഷ് കെ.പി. എന്നിവർ സംസാരിച്ചു. കൺവിനർ പത്മനാഭൻ കിഴക്കയിൽ സ്വാഗതവും ശ്രീജിഷ് യു.എസ്. നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/282541/manishadha-family-environment-friendly-children-not-go-search-drugs-dysp-hariprasad)