---
title: "എസ്.എന്‍.ഡി.പി യോഗം നേതാക്കള്‍ക്കെതിരെ അക്രമം ;  പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് വടകരയില്‍  ശനിയാഴ്ച പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്"
english_title: "Violence against SNDP meeting leaders; Police station march in Vadakara on Saturday to protest against the arrest of the accused"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28258/violence-against-sndp-meeting-leaders-police-station-march-in-vadakara-on-saturday-to-protest-against-the-arrest-of-the-accused"
published_at: "2022-02-24T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6217b527abcd6_press club sndp .jpg"
keywords: []
---

# എസ്.എന്‍.ഡി.പി യോഗം നേതാക്കള്‍ക്കെതിരെ അക്രമം ;  പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് വടകരയില്‍  ശനിയാഴ്ച പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്

> **Lead Summary:** വടകര: എസ്.എന്‍.ഡി.പി യോഗം വടകര യൂണിയന്‍ ഭാരവാഹികളുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ അക്രമം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച വടകര പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

വടകര: എസ്.എന്‍.ഡി.പി യോഗം വടകര യൂണിയന്‍ ഭാരവാഹികളുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ അക്രമം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച വടകര പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആദ്യം യൂണിയന്‍ സെക്രട്ടറി പി.എം.രവീന്ദ്രന്റെ വീടിനും വാഹനത്തിനും നേരെ അക്രമമുണ്ടായി. പിന്നീട് പ്രസിഡന്റ് എം.എം.ദാമോദരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. പിന്നാലെ വൈസ് പ്രസിഡന്റ് കെ.ടി.ഹരിമോഹന്റെ വീടിനും വാഹനത്തിനും നേരെ അക്രമം നടന്നു. ആദ്യത്തെ രണ്ട് സംഭവവും തെളിയിക്കപ്പെടാത്ത കേസായി പോലീസ് റഫര്‍ ചെയ്തതിന് ശേഷമാണ് കഴിഞ്ഞ ജനുവരി 20 ന് ഹരിമോഹന്റെ വീടിനും വാഹനത്തിനും ആക്രമമുണ്ടായത്.

വടകര യൂണിയന്‍ മത്സരത്തില്‍ എതിര്‍ പാനലില്‍ മത്സരിച്ചവര്‍ പരാജയപ്പെട്ടതിന് ശേഷമാണ് ഇത്തരം അക്രമങ്ങള്‍ ഉണ്ടാകുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. ഉന്നതര്‍ക്ക് പരാതി നല്‍കയിട്ടും നടപടി ഉണ്ടാകുന്നില്ല.

ഇതില്‍ പ്രതിഷേധിച്ചാണ് 26 ന് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചതെന്ന് വടകര യൂണിയന്‍ പ്രസിഡന്റ് എം.എം.ദാമോദരന്‍, സെക്രട്ടറി പി.എം.രവീന്ദ്രന്‍ യൂണിയന്‍ ഡയരക്ടര്‍ ബാബു പൂതംപാറ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28258/violence-against-sndp-meeting-leaders-police-station-march-in-vadakara-on-saturday-to-protest-against-the-arrest-of-the-accused)