---
title: "നവീകരിച്ച പെരുവണ്ണാമൂഴി ഡാം നാളെ  സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും"
english_title: " Renovated Peruvannamoozhi Dam tomorrow Open to travelers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28296/renovated-peruvannamoozhi-dam-tomorrow-open-to-travelers"
published_at: "2022-02-25T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6218556e27e2c_dam ssite .jpg"
keywords: []
---

# നവീകരിച്ച പെരുവണ്ണാമൂഴി ഡാം നാളെ  സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും

> **Lead Summary:** **പേരാമ്പ്ര : **വികസന പ്രവൃത്തികള്‍ പൂര്‍ത്തിയായ പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി 26ന് സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. പെരുവണ്ണാമൂഴിയില്‍ വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. ടി പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനാകും.

## Article Content

**പേരാമ്പ്ര : **വികസന പ്രവൃത്തികള്‍ പൂര്‍ത്തിയായ പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി 26ന് സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. പെരുവണ്ണാമൂഴിയില്‍ വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. ടി പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനാകും.

വിനോദസഞ്ചാര വകുപ്പ് 3.14 കോടി രൂപ ചെലവിട്ട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മുഖേനയാണ് വികസനം പൂര്‍ത്തിയാക്കിയത്. 2020ല്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ മുന്‍കൈയെടുത്താണ് ടൂറിസം വികസനം ആരംഭിച്ചത്. കുട്ടികളുടെ പാര്‍ക്ക്, ഇന്റര്‍പ്രെറ്റേഷന്‍ സെന്റര്‍, ടിക്കറ്റ് കൗണ്ടര്‍, കാന്റീന്‍, ഓപ്പണ്‍ കഫ്റ്റീരിയ, ലാന്‍ഡ് സ്‌കേപ്പിങ്, പൂന്തോട്ടം, ടൈല്‍ പാകിയ നടപ്പാതകള്‍, ഗേറ്റ് നവീകരണം, വൈദ്യുത വിളക്കുകള്‍, വാഹന പാര്‍ക്കിങ് ഗ്രൗണ്ട് എന്നിവ പുതുതായി നിര്‍മിച്ചു.

കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് നിര്‍മാണച്ചുമതല. പെരുവണ്ണാമൂഴിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കാവശ്യമായ സൗകര്യങ്ങളൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡാം ടൂറിസം പദ്ധതി നടപ്പാക്കിയത്. ചക്കിട്ടപാറ, കൂരാച്ചുണ്ട് പഞ്ചായത്തുകളിലായി 108 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന പെരുവണ്ണാമൂഴി ഡാം റിസര്‍വോയറില്‍ സോളാര്‍ ബോട്ട് സര്‍വീസ് ആരംഭിക്കും.

ചക്കിട്ടപാറ സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ രണ്ട് സോളാര്‍ ബോട്ടുകള്‍ 27ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28296/renovated-peruvannamoozhi-dam-tomorrow-open-to-travelers)