---
title: "കൊടിക്കൂറ ഉയർന്നു; കടത്തനാട്ടങ്കം മെയ് മുന്ന് മുതൽ പതിനൊന്ന് വരെ ചോമ്പാലിൽ "
english_title: "#Kadathanattankam #Chombal #May #flag #raisen"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/283152/kadathanattankam-chombal-may-flag-raisen"
published_at: "2025-04-13T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fb44cd34b0a_kadathattankam.jpg"
keywords: []
---

# കൊടിക്കൂറ ഉയർന്നു; കടത്തനാട്ടങ്കം മെയ് മുന്ന് മുതൽ പതിനൊന്ന് വരെ ചോമ്പാലിൽ 

> **Lead Summary:** **ചോമ്പാൽ: ** കടത്തനാട്ടങ്കത്തിൻ്റെ വിളംബര സന്ദേശത്തിന്റെ ഭാഗമായി അങ്ക കൊടിയേറ്റം യുഎൽ സി സി എസ് ചെയർമാൻ പാലേരി രമേശൻ ഉദ്ഘാടനം ചെയ്തു.

## Article Content

**ചോമ്പാൽ: ** കടത്തനാട്ടങ്കത്തിൻ്റെ വിളംബര സന്ദേശത്തിന്റെ ഭാഗമായി അങ്ക കൊടിയേറ്റം യുഎൽ സി സി എസ് ചെയർമാൻ പാലേരി രമേശൻ ഉദ്ഘാടനം ചെയ്തു.

മെയ് മുന്ന് മുതൽ പതിനൊന്ന് വരെ ചോമ്പാൽ മിനി സ്റ്റേഡിയത്തിലാണ് കടത്തനാട്ടൻ അങ്കം.   ബ്ലോക്ക് പഞ്ചായത്ത് , സംസ്കാരിക വകുപ്പ്, ഫോക് ലോർ അക്കാദമി , ചോമ്പാൽ മഹാത്മ വായനശാല എന്നിവയുടെ സഹകരണത്തോടെയാണിത് നടത്തുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ പി വി ലവ് ലിൻ, പി പി നിഷ, കെ എം സത്യൻ , വി .മധുസൂദനൻ , ആയിഷ ഉമ്മർ, വി.കെ.സന്തോഷ്, ഒഞ്ചിയം പ്രഭാകരൻ , നിജിൽ ലാൽ, പ്രദീപ് ചോമ്പാല, കവിത അനിൽകുമാർ, കെ മധുസൂദനൻ , പി.ബാബുരാജ്, എം പി ബാബു, എടി ശ്രീധരൻ, കെ എ സുരേന്ദ്രൻ , വളപ്പിൽ കരുണൻ ഗുരുക്കൾ, കെ പി ഗോവിന്ദൻ എന്നിവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/283152/kadathanattankam-chombal-may-flag-raisen)