---
title: "തീര തണല്‍ പദ്ധതി ; അഴിയൂരില്‍ സൗജന്യമായി  ചന്ദന തൈകള്‍ വിതരണം ചെയ്തു"
english_title: "Free in Azhiyur Sandalwood seedlings were distributed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28317/free-in-azhiyur-sandalwood-seedlings-were-distributed"
published_at: "2022-02-25T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62186e7fc9361_sandal wood.jpg"
keywords: []
---

# തീര തണല്‍ പദ്ധതി ; അഴിയൂരില്‍ സൗജന്യമായി  ചന്ദന തൈകള്‍ വിതരണം ചെയ്തു

> **Lead Summary:** **അഴിയൂര്‍: **സംസ്ഥാന ജൈവ. വൈവിധ്യ ബോര്‍ഡിന്റെ സഹായത്തോടെ അഴിയൂര്‍ പഞ്ചായത്തിലെ 7 തീരദേശ വാര്‍ഡുകളിലെ 2142 വീട്ടുകാര്‍ക്ക് തീര തണല്‍ പദ്ധതി പ്രകാരം സൗജന്യമായി ചന്ദന തൈകള്‍ വിതരണം ചെയ്തു.1,12,13,14,15,16,18 വാര്‍ഡുകളിലാണ് തൈകള്‍ വിതരണം ചെയ്തത് . ഓരോ വാര്‍ഡിലും 306 തൈകളാണ് നല്‍കിയത് . വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ തീരമിത്രങ്ങളാണ് ചെടികള്‍ വീടുകളില്‍ വളര്‍ത്തുന്നുണ്ടോ എന്ന് പരിശോധിക്കുക.

## Article Content

**അഴിയൂര്‍: **സംസ്ഥാന ജൈവ. വൈവിധ്യ ബോര്‍ഡിന്റെ സഹായത്തോടെ അഴിയൂര്‍ പഞ്ചായത്തിലെ 7 തീരദേശ വാര്‍ഡുകളിലെ 2142 വീട്ടുകാര്‍ക്ക് തീര തണല്‍ പദ്ധതി പ്രകാരം സൗജന്യമായി ചന്ദന തൈകള്‍ വിതരണം ചെയ്തു.1,12,13,14,15,16,18 വാര്‍ഡുകളിലാണ് തൈകള്‍ വിതരണം ചെയ്തത് . ഓരോ വാര്‍ഡിലും 306 തൈകളാണ് നല്‍കിയത് . വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ തീരമിത്രങ്ങളാണ് ചെടികള്‍ വീടുകളില്‍ വളര്‍ത്തുന്നുണ്ടോ എന്ന് പരിശോധിക്കുക.

ഇതിനായി വാര്‍ഡുകളില്‍ രണ്ടുപേരെ വീതം തീര മിത്രങ്ങളായി തിരഞ്ഞെടുത്തിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1,12,13,18 എന്നി നാല് തീരദേശ വാര്‍ഡുകളില്‍ തീരപ്രദേശത്ത് നട്ടു വളര്‍ത്തുന്നതിന് 2400 കാറ്റാടി തൈകളും തീര തണല്‍ പദ്ധതി പ്രകാരം വിതരണം ചെയ്തു. ചെടികള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ നട്ട് വളര്‍ത്തുന്നതാണ്.

ഇതിനായി ഫണ്ട് നീക്കി വെച്ചിട്ടുണ്ട് .തീരദേശ വീടുകളില്‍ നല്‍കുന്ന ചന്ദന തൈ വിതരണം ഒന്നാം വാര്‍ഡ് പൂഴിത്തലയില്‍ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു.

പദ്ധതി നിര്‍വഹണം നടത്തുന്ന പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്, വാര്‍ഡ് മെമ്പര്‍ മൈമൂന ടീച്ചര്‍, തീര തണല്‍ പദ്ധതി കോര്‍ഡിനേറ്റര്‍ കെ കെ സഫീര്‍ , ഒന്നാം വാര്‍ഡ് തീരമിത്രങ്ങളായ ഇഖ്ബാല്‍, നിംല ഷെറിന്‍, സി ഡി എസ് മെമ്പര്‍ നസീമ ഹനീഫ, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28317/free-in-azhiyur-sandalwood-seedlings-were-distributed)