---
title: "നാടിന്റെ രക്ഷന്‍ ശോഭന്‍ മൂരാടിനെ  വടകര ടൗണ്‍ വാട്‌സപ്പ് കൂട്ടായ്മ അനുമോദിച്ചു"
english_title: "Shobhan Murad, the savior of the country Vadakara Town WhatsApp community applauded"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28338/shobhan-murad-the-savior-of-the-country-vadakara-town-whatsapp-community-applauded"
published_at: "2022-02-25T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6218849ef23e3_SHOBAN MOORADU.jpg"
keywords: []
---

# നാടിന്റെ രക്ഷന്‍ ശോഭന്‍ മൂരാടിനെ  വടകര ടൗണ്‍ വാട്‌സപ്പ് കൂട്ടായ്മ അനുമോദിച്ചു

> **Lead Summary:** **വടകര: **അപകട മേഖലകളില്‍ രക്ഷകനായെത്തുന്ന ശോഭന്‍ മുരാടിനെ വടകര ടൗണ്‍ വാട്‌സപ്പ് കൂട്ടായ്മയുടെ നേതൃതത്തില്‍ അനുമോദിച്ചു. ചെറുപ്രായം മുതല്‍ തന്നെ മുരാടും പരിസരങ്ങളിലും സംഭവിച്ചുകൊണ്ടിരുന്ന വാഹന അപകടങ്ങളില്‍ പെടുന്നവര്‍ക്ക് സഹായിയായി എത്തുക ശോഭന്റെ ശീലമായിരുന്നു.

## Article Content

**വടകര: **അപകട മേഖലകളില്‍ രക്ഷകനായെത്തുന്ന ശോഭന്‍ മുരാടിനെ വടകര ടൗണ്‍ വാട്‌സപ്പ് കൂട്ടായ്മയുടെ നേതൃതത്തില്‍ അനുമോദിച്ചു. ചെറുപ്രായം മുതല്‍ തന്നെ മുരാടും പരിസരങ്ങളിലും സംഭവിച്ചുകൊണ്ടിരുന്ന വാഹന അപകടങ്ങളില്‍ പെടുന്നവര്‍ക്ക് സഹായിയായി എത്തുക ശോഭന്റെ ശീലമായിരുന്നു.

ധീരമായ ഈ നടപടിയില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ജീവന്‍ തിരിച്ചെടുക്കാന്‍ സാധ്യമായിട്ടുണ്ടെന്ന് അനുമോദന ചടങ്ങില്‍ പറഞ്ഞു. മോട്ടോര്‍ എംപ്ലോയിസ് അസോസിയേഷന്‍ ഐ.എന്‍.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് കെ.എന്‍.എ അമീര്‍ അദ്ധ്യക്ഷത വഹിച്ചു.

വടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ ബൈജു മൊമെന്റോ നല്‍കി പരിപാടി ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് കൗണ്‍സിലര്‍ എ പ്രേമകുമാരി പൊന്നാട അണിച്ചു. പി കെ ഫിറോസ് ഉപഹാരം നല്‍കി.രാജേഷ് കിണറ്റുംകര കെ ഷാജി വിനിഷ് ടി ടി, നിശാത് എന്‍ കെ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28338/shobhan-murad-the-savior-of-the-country-vadakara-town-whatsapp-community-applauded)