തിരുവള്ളൂരിൽ മധ്യവയസ്കനെ കുത്തി പരിക്കേൽപ്പിച്ചതായി പരാതി

തിരുവള്ളൂരിൽ മധ്യവയസ്കനെ കുത്തി പരിക്കേൽപ്പിച്ചതായി പരാതി
Apr 16, 2025 10:58 AM | By Jain Rosviya

വടകര: തിരുവള്ളൂരിൽ മധ്യവയസ്‌കനെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. തിരുവള്ളൂർ മീൻപാലം സ്വദേശി രാമചന്ദ്രനാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. താഴെ കുന്നത്ത് സുനിൽകുമാറാണ് കുത്തിപ്പരിക്കേൽപ്പിച്ചതെന്നാണ് പരാതി.

സുനിൽകുമാറിൻ്റെ വീടിന് പരിസരത്ത് വച്ച് ചീട്ടുകളിച്ച സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. പൊലീസിനെ വിവരം അറിയിച്ചത് സുനിൽകുമാറാണെന്ന് പറഞ്ഞ് ഒരു സംഘം സുനിൽകുമാറിനെ ചോദ്യം ചെയ്‌തു. ഇതിന് പിന്നിൽ രാമചന്ദ്രനാണെന്നാരോപിച്ചാണ് സുനിൽകുമാർ തൻ്റെ വീട്ടിലെത്തിയത്.

തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ കത്തികൊണ്ട് തലയ്ക്ക് കുത്തിപ്പരിക്കേൽപ്പിച്ചെന്നാണ് രാമചന്ദ്രൻ പോലിസിൽ നൽകിയ പരാതി.സുനിൽകുമാർ ഒളിവിലാണെന്നും ഇയാൾക്കായി അന്വേഷണം ആരംഭിച്ചതായും പോലിസ് പറഞ്ഞു.

#middle #aged #man #stabbed #injured #verbal #dispute #Thiruvallur #complaint #filed

Next TV

Related Stories
നാടിന് ഭീഷണി;  ഉപ്പിലാറ മലയിലെ കുന്ന് ഇടിക്കലിനെതിരെ പ്രതിഷേധം ശക്തം

Jun 1, 2025 02:58 PM

നാടിന് ഭീഷണി; ഉപ്പിലാറ മലയിലെ കുന്ന് ഇടിക്കലിനെതിരെ പ്രതിഷേധം ശക്തം

ഉപ്പിലാറ മലയിലെ കുന്ന് ഇടിക്കലിനെതിരെ പ്രതിഷേധം...

Read More >>
ഉന്നത വിജയം; ഫസ്റ്റ് ക്ലാസോടെ എം.ബി.ബി.എസ് നേടിയ ഡോ : നിദയെ അനുമോദിച്ച് കെ.എൻ.എം ആയഞ്ചേരി

Jun 1, 2025 11:21 AM

ഉന്നത വിജയം; ഫസ്റ്റ് ക്ലാസോടെ എം.ബി.ബി.എസ് നേടിയ ഡോ : നിദയെ അനുമോദിച്ച് കെ.എൻ.എം ആയഞ്ചേരി

മൈസൂർ മാണ്ഡ്യ ഗവ: മെഡിക്കൽ കോളേജിൽ നിന്നും ഫസ്റ്റ് ക്ലാസോടെ എം.ബി.ബി.എസ് - ഡോ:...

Read More >>
Top Stories










News Roundup