വില്ല്യാപ്പള്ളിയിലെ കടകളിൽ പേടിഎം തട്ടിപ്പ്; കച്ചവടക്കാർക്ക് നഷ്ടപ്പെട്ടത് രണ്ട് ലക്ഷത്തോളം രൂപ; യുവാവ് അറസ്റ്റിൽ

വില്ല്യാപ്പള്ളിയിലെ കടകളിൽ പേടിഎം തട്ടിപ്പ്; കച്ചവടക്കാർക്ക് നഷ്ടപ്പെട്ടത് രണ്ട് ലക്ഷത്തോളം രൂപ; യുവാവ് അറസ്റ്റിൽ
Apr 16, 2025 03:09 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) വില്ല്യാപ്പള്ളിയിലെ കടകളിൽ പേടിഎം തകരാർ പരിഹരിക്കാനുണ്ടെന്ന വ്യാജേനയെത്തി പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. തലശ്ശേരി കതിരൂർ സ്വദേശി മുഹമ്മദ് റാഷിദാണ് അറസ്റ്റിലായത്. രണ്ട് ദിവസം മുൻപാണ് കേസിനാസ്പദമായ സംഭവം.

വില്ല്യാപ്പള്ളി ടൗൺ, അമരാവതി എന്നിവിടങ്ങലിലെ മൂന്നോളം കടക്കാരാണ് പണം നഷ്ടപ്പെട്ടതായി വടകര പോലിസിൽ പരാതി നൽകിയത്. രണ്ട് ദിവസം മുൻപ് പേടിഎം തകരാർ പരിഹരിക്കാനുണ്ടെന്ന വ്യാജേന മുഹമ്മദ് റിഷാദ് കടകളിലെത്തി കടക്കാരുടെ ആദാർ കാർഡ്, ബാങ്ക് അക്കൗണ്ട് ഉൾപ്പടെയുള്ള വിവരങ്ങൾ ചോദിച്ചു വാങ്ങിയ ശേഷം തതന്ത്രപരമായി ഇവരുടെ അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു.

ഇയാൾ നേരത്തെ പേടിഎം ജീവനക്കാരനായിരുന്നു. ഇതിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത്. രണ്ട് ലക്ഷത്തോളം രൂപയാണ് കച്ചവടക്കാർക്ക് നഷ്ട‌മായത്. വൈക്കിലശ്ശേരിയിലെ വീട്ടിൽ നിന്നാണ് മുഹമ്മദ് റാഷിദിനെ പോലീസ് അറസ്റ്റ് ചെയ്‌തത്.

എസ് ഐ രഞ്ജിത് എം കെ. എഎസ്ഐമാരായ ഗണേശൻ, ബൈജു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ കൂടുതൽ പേർ പരാതിയുമായി എത്താൻ സാധ്യതയുണ്ടെന്ന് പോലിസ് പറഞ്ഞു.

#Paytm #fraud #shops #Villiyapally #Youth #arrested

Next TV

Related Stories
വന്ധ്യത വലിയ രോഗമല്ല; വടകര പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 18, 2025 04:47 PM

വന്ധ്യത വലിയ രോഗമല്ല; വടകര പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

പാർകോ ഹോസ്പിറ്റൽ വന്ധ്യത വിഭാഗത്തിൽ പ്രശസ്തനായ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
നിലപാട് തിരുത്തണം; കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനത്തിൽ കോൺഗ്രസ്  മണിയൂരുകാരെ വഞ്ചിക്കുന്നു -കർമ്മ സമിതി

Jun 18, 2025 02:34 PM

നിലപാട് തിരുത്തണം; കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനത്തിൽ കോൺഗ്രസ് മണിയൂരുകാരെ വഞ്ചിക്കുന്നു -കർമ്മ സമിതി

കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനത്തിൽ കോൺഗ്രസ് മണിയൂരുകാരെ വഞ്ചിക്കുന്നു -കർമ്മ...

Read More >>
പുത്തൻ ഉണർവ്; ചിറക്കൽ കളരിയിൽ വർഷകാല കളരി പരിശീലനത്തിന് തുടക്കം

Jun 18, 2025 02:22 PM

പുത്തൻ ഉണർവ്; ചിറക്കൽ കളരിയിൽ വർഷകാല കളരി പരിശീലനത്തിന് തുടക്കം

ചിറക്കൽ കളരിയിൽ വർഷകാല കളരി പരിശീലനത്തിന്...

Read More >>
വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർ നീന്തി രക്ഷപ്പെട്ടു

Jun 18, 2025 01:56 PM

വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർ നീന്തി രക്ഷപ്പെട്ടു

വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ്...

Read More >>
Top Stories










Entertainment News





https://vatakara.truevisionnews.com/ -