---
title: "അഴിയൂരിൽ ലഹരിക്കെതിരെ ധര്‍മസമര സംഗമം സംഘടിപ്പിച്ചു"
english_title: "#Dharma #Samara #Sangamam #organized #against #drug #abuse #Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/283847/dharma-samara-sangamam-organized-against-drug-abuse-azhiyur"
published_at: "2025-04-16T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ffc613d78e3_strike.jpg"
keywords: []
---

# അഴിയൂരിൽ ലഹരിക്കെതിരെ ധര്‍മസമര സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **അഴിയൂർ: **വിസ്തം സ്റ്റുഡൻസ് അഴിയൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ധർമ സമര സംഗമം സംഘടിപ്പിച്ചു. ചുങ്കം ടൗണിൽ നടന്ന പരിപാടി എക്സൈസ് വടകര അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.എം.സോമൻ ഉദ്ഘാടനം ചെയ്തു.

## Article Content

**അഴിയൂർ: **വിസ്തം സ്റ്റുഡൻസ് അഴിയൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ധർമ സമര സംഗമം സംഘടിപ്പിച്ചു. ചുങ്കം ടൗണിൽ നടന്ന പരിപാടി എക്സൈസ് വടകര അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.എം.സോമൻ ഉദ്ഘാടനം ചെയ്തു.

വി.വി. ബഷീർ അധ്യക്ഷത വഹിച്ചു. ബിലാൽ കൊല്ലം, അബ്ദുൽ ഫത്താഹ് മൈലക്കര, ശംസുദ്ദീൻ മനയിൽ, സക്കീർ സലഫി, മൊയ്തു കുഞ്ഞിപ്പള്ളി എന്നിവർ സംസാരിച്ചു. മഹമ്മൂദ് ഫനാർ, ഫർസിൽ, മുസ്തഫ, ശംസു അഴിയൂർ, അജ്‌നാസ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/283847/dharma-samara-sangamam-organized-against-drug-abuse-azhiyur)