---
title: "നാടിന് സമർപ്പിച്ചു; മന്തരത്തൂർ കേളോത്ത് മുക്ക് -പറമ്പത്ത് മുക്ക് കനാൽ റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "#Mantarathur #KelothMukku #Parambathmukku #Canal #Road #inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/284035/mantarathur-kelothmukku-parambathmukku-canal-road-inaugurated"
published_at: "2025-04-17T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6800d2459682e_road_inaugerate.jpg"
keywords: []
---

# നാടിന് സമർപ്പിച്ചു; മന്തരത്തൂർ കേളോത്ത് മുക്ക് -പറമ്പത്ത് മുക്ക് കനാൽ റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **മണിയൂർ: **മന്തരത്തൂർ കേളോത്ത് മുക്ക് -പറമ്പത്ത് മുക്ക് കനാൽ റോഡ് കോൺക്രീറ്റ് ചെയ്ത ഭാഗത്തിന്റെ ഉദ്ഘാടനം മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ അഷ്റഫ് നിർവ്വഹിച്ചു.

## Article Content

**മണിയൂർ: **മന്തരത്തൂർ കേളോത്ത് മുക്ക് -പറമ്പത്ത് മുക്ക് കനാൽ റോഡ് കോൺക്രീറ്റ് ചെയ്ത ഭാഗത്തിന്റെ ഉദ്ഘാടനം മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ അഷ്റഫ് നിർവ്വഹിച്ചു.

വാർഡ് മെമ്പർ ഷഹബത്ത് ജുനയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സുനിൽ കുമാർ സി.എം, കെ.കെ.യുസഫ്, പ്രമോദ് പാലിച്ചേരി എന്നിവർ ആശംസകൾ നേർന്നു.

ബാബുരാജ് പി.എം സ്വാഗതവും ജയൻ കെ.കെ നന്ദിയും പറഞ്ഞു. 120 മീറ്റർ നീളത്തിലാണ് കേളോത്ത് മുക്ക്-പറമ്പത്ത് മുക്ക് കനാൽ റോഡ് കോൺക്രീറ്റ് ചെയ്തിരിക്കുന്നത്. 25 ഓളം വീട്ടുകാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/284035/mantarathur-kelothmukku-parambathmukku-canal-road-inaugurated)