---
title: "ഭരണഘടനയെ നോക്കുകുത്തിയാക്കി ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യയിൽ നടക്കുന്നത്; കെ.എൻ.എ ഖാദർ "
english_title: "#Efforts #India #religion-based #country #ignoring #Constitution#KNAKhader"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/284304/efforts-india-religion-based-country-ignoring-constitutionknakhader"
published_at: "2025-04-18T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68025d0d12dcc_FASISM.jpg"
keywords: []
---

# ഭരണഘടനയെ നോക്കുകുത്തിയാക്കി ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യയിൽ നടക്കുന്നത്; കെ.എൻ.എ ഖാദർ 

> **Lead Summary:** വടകര:([**vatakara.truevisionnews.com**] ഭരണഘടനയെ നോക്കുകുത്തിയാക്കി ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എൻ.എ ഖാദർ. മതം രാഷ്ട്രീയത്തെ വിഴുങ്ങുന്ന കാലമാണ് കടന്നു പോകുന്നത്.

## Article Content

വടകര:([**vatakara.truevisionnews.com**] ഭരണഘടനയെ നോക്കുകുത്തിയാക്കി ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എൻ.എ ഖാദർ. മതം രാഷ്ട്രീയത്തെ വിഴുങ്ങുന്ന കാലമാണ് കടന്നു പോകുന്നത്.

രാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ പ്രധാനമന്ത്രി നടത്തുകയും പാർലമെൻ്റ് മന്ദിരം സന്യാസിമാർ ഉദ്ഘാടനം ചെയ്യുകയും ചെയ്യുന്ന കാലം തന്നെയാണ് ഫാസിസത്തിന് ഏറ്റവും വലിയ ഉദാഹരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വടകരയിൽ മാധ്യമ പ്രവർത്തകനും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനുമായ ഐ.വി ബാബു അനുസ്മരണത്തിൽ ഇന്ത്യൻ ഫാസിസത്തിന് പ്രായപൂർത്തിയായോ എന്ന പ്രമേയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.സി രാജേഷ് അധ്യക്ഷനായി. കെ.കെ രമ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. പ്രഭാഷകൻ പ്രമോദ് പുഴങ്കര, ബിജിത്ത് ലാൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/284304/efforts-india-religion-based-country-ignoring-constitutionknakhader)