'രാവും പകലുമല്ലാത്തതിനെ ഞാൻ സന്ധ്യ എന്ന് വിളിക്കുന്നു'; ബിമൽ കാമ്പസ് കവിതാ പുരസ്‌കാരം നാളെ സമ്മാനിക്കും

'രാവും പകലുമല്ലാത്തതിനെ ഞാൻ സന്ധ്യ എന്ന് വിളിക്കുന്നു'; ബിമൽ കാമ്പസ് കവിതാ പുരസ്‌കാരം നാളെ സമ്മാനിക്കും
Apr 18, 2025 08:18 PM | By Anjali M T

വടകര:(vatakara.truevisionnews.com) 2024 ലെ ബിമൽ കാമ്പസ് കവിതാ പുരസ്‌കാരം ഏപ്രിൽ 19 ന് സമ്മാനിക്കും. ശ്രീനന്ദ.ബി യുടെ 'രാവും പകലുമല്ലാത്തതിനെ ഞാൻ സന്ധ്യ എന്ന് വിളിക്കുന്നു' എന്ന കവിതക്കാണ് പുരസ്കാരം പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ ഒന്നാം വർഷ എം.എ ഇംഗ്ലീഷ് വിദ്യാർത്ഥിയാണ് ശ്രീനന്ദ.

കൊയിലാണ്ടി വിയ്യൂരിൽ സി.കെ. ബാബുരാജിൻ്റെയും കെ.ആർ. ബിന്ദുവിന്റെയും മകളാണ്. ബാങ്ക് മെൻസ് ക്ലബിൻ്റെ ഗിരീഷ് പുത്തഞ്ചേരി പുരസ്‌കാരം, തൃശൂർ വിമല കോളജിന്റെ ഉജ്ജ്വല കവിത പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലാ ബി സോൺ കലോത്സവത്തിൽ കവിത രചനക്ക് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.

ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന നാടകോത്സവത്തിൻ്റെ ഭാഗമായി എടച്ചേരി ബിമൽ സാംസ്കാരിക ഗ്രാമത്തിൽ നാടക ചലച്ചിത്ര സാഹിത്യ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ പുരസ്ക്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

#Bimal #Campus #Poetry #Award#presented #tomorrow

Next TV

Related Stories
ദത്തെടുക്കല്‍; വിദ്യാതീരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Jun 11, 2025 09:45 PM

ദത്തെടുക്കല്‍; വിദ്യാതീരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

വിദ്യാതീരം പദ്ധതിയുടെ ഭാഗമായ ദത്തെടുക്കല്‍ പദ്ധതിയിലേക്ക് അപേക്ഷ...

Read More >>
മാലിന്യം ഓടയിലേക്ക്; വില്യാപ്പള്ളിയിലെ കെട്ടിട സമുച്ചയത്തിൽ നിന്ന് ശുചിമുറി മാലിന്യം ഒഴുക്കുന്നതായി പരാതി

Jun 11, 2025 04:52 PM

മാലിന്യം ഓടയിലേക്ക്; വില്യാപ്പള്ളിയിലെ കെട്ടിട സമുച്ചയത്തിൽ നിന്ന് ശുചിമുറി മാലിന്യം ഒഴുക്കുന്നതായി പരാതി

വില്യാപ്പള്ളി കെട്ടിട സമുച്ചയത്തില്‍ നിന്നു ശുചിമുറിമാലിന്യം പുറത്തേക്ക് ഒഴുക്കുന്നതായി...

Read More >>
വന്ധ്യതയ്ക്ക് പരിഹാരം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 11, 2025 04:25 PM

വന്ധ്യതയ്ക്ക് പരിഹാരം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
കപ്പൽ അപകടം; വടകരയിലും ചോമ്പാൽ  തീരത്തും നിരീക്ഷണം ശക്തമാക്കി

Jun 11, 2025 11:59 AM

കപ്പൽ അപകടം; വടകരയിലും ചോമ്പാൽ തീരത്തും നിരീക്ഷണം ശക്തമാക്കി

'വാൻഹായ് 503' - വടകര മേഖലയിലെ തീര ദേശത്തും ജാഗ്രതാ നിർദ്ദേശം...

Read More >>
Top Stories