---
title: "'ഇന്ന്  സമ്മാനിക്കും' ; ബിമൽ കാമ്പസ് കവിതാ പുരസ്‌കാരം ശ്രീനന്ദ.ബി ക്ക് "
english_title: "#bimal #kambas #kavithapuraskaram #sreenandhab"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/284382/bimal-kambas-kavithapuraskaram-sreenandhab"
published_at: "2025-04-19T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68033d2bdf9d8_WhatsApp_Image_2025-04-19_at_11.29.36_AM.jpeg"
keywords: []
---

# 'ഇന്ന്  സമ്മാനിക്കും' ; ബിമൽ കാമ്പസ് കവിതാ പുരസ്‌കാരം ശ്രീനന്ദ.ബി ക്ക് 

> **Lead Summary:** **വടകര: ** 2024 ലെ ബിമൽ കാമ്പസ് കവിതാ പുരസ്‌കാരം ഇന്ന് സമ്മാനിക്കും. ശ്രീനന്ദ.ബി യുടെ 'രാവും പകലുമല്ലാത്തതിനെ ഞാൻ സന്ധ്യ എന്ന് വിളിക്കുന്നു' എന്ന കവിതക്കാണ് പുരസ്കാരം പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ ഒന്നാം വർഷ എം.എ ഇംഗ്ലീഷ് വിദ്യാർത്ഥിയാണ് ശ്രീനന്ദ.

## Article Content

**വടകര: ** 2024 ലെ ബിമൽ കാമ്പസ് കവിതാ പുരസ്‌കാരം ഇന്ന് സമ്മാനിക്കും. ശ്രീനന്ദ.ബി യുടെ 'രാവും പകലുമല്ലാത്തതിനെ ഞാൻ സന്ധ്യ എന്ന് വിളിക്കുന്നു' എന്ന കവിതക്കാണ് പുരസ്കാരം പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ ഒന്നാം വർഷ എം.എ ഇംഗ്ലീഷ് വിദ്യാർത്ഥിയാണ് ശ്രീനന്ദ.

കൊയിലാണ്ടി വിയ്യൂരിൽ സി.കെ. ബാബുരാജിൻ്റെയും കെ.ആർ. ബിന്ദുവിന്റെയും മകളാണ്. ബാങ്ക് മെൻസ് ക്ലബിൻ്റെ ഗിരീഷ് പുത്തഞ്ചേരി പുരസ്‌കാരം, തൃശൂർ വിമല കോളജിന്റെ ഉജ്ജ്വല കവിത പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലാ ബി സോൺ കലോത്സവത്തിൽ കവിത രചനക്ക് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.

ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന നാടകോത്സവത്തിൻ്റെ ഭാഗമായി എടച്ചേരി ബിമൽ സാംസ്കാരിക ഗ്രാമത്തിൽ നാടക ചലച്ചിത്ര സാഹിത്യ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ പുരസ്ക്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/284382/bimal-kambas-kavithapuraskaram-sreenandhab)