---
title: "മണ്ണെണ്ണ പെര്‍മിറ്റ്: മത്സ്യബന്ധന  യാനങ്ങളുടെ പരിശോധന ഫെബ്രുവരി 27ന് "
english_title: "Kerosene Permit: Fishing Vehicles will be inspected on February 27"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28448/kerosene-permit-fishing-vehicles-will-be-inspected-on-february-27"
published_at: "2022-02-25T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6218f3d17b7b6_FISHING BOAT.jpg"
keywords: []
---

# മണ്ണെണ്ണ പെര്‍മിറ്റ്: മത്സ്യബന്ധന  യാനങ്ങളുടെ പരിശോധന ഫെബ്രുവരി 27ന് 

> **Lead Summary:** **വടകര: ** പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജനുവരി 16 ന് നടത്താനിരുന്ന മത്സ്യബന്ധന യാനങ്ങളുടെയും എഞ്ചിനുകളുടെയും പരിശോധന ഫെബ്രുവരി 27ന് രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് അഞ്ച് വരെ ജില്ലയിലെ 27 കേന്ദ്രങ്ങളില്‍ നടക്കും.

## Article Content

**വടകര: ** പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജനുവരി 16 ന് നടത്താനിരുന്ന മത്സ്യബന്ധന യാനങ്ങളുടെയും എഞ്ചിനുകളുടെയും പരിശോധന ഫെബ്രുവരി 27ന് രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് അഞ്ച് വരെ ജില്ലയിലെ 27 കേന്ദ്രങ്ങളില്‍ നടക്കും.

മുമ്പ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള മത്സ്യബന്ധന യാന ഉടമകള്‍ യാനവും എഞ്ചിനും മറ്റുഅനുബന്ധ രേഖകളും സഹിതം മുമ്പ് നിശ്ചയിക്കപ്പട്ടിട്ടുള്ള കേന്ദ്രങ്ങളില്‍ രാവിലെ തന്നെ ഹാജരാകണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 0495 2383780.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28448/kerosene-permit-fishing-vehicles-will-be-inspected-on-february-27)