---
title: "സമ്പൂര്‍ണ്ണ ശുചിത്വ പ്രഖ്യാപനം ;  മാഹി റെയില്‍വേ സ്റ്റേഷനു സമീപം  ശുചിത്വ ദീപം തെളിയിച്ചു "
english_title: "Declaration of complete hygiene; Near Mahe railway station Hygiene lamp proved"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28463/declaration-of-complete-hygiene-near-mahe-railway-station-hygiene-lamp-proved"
published_at: "2022-02-25T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621906dee3b4f_Hygiene lamp.jpg"
keywords: []
---

# സമ്പൂര്‍ണ്ണ ശുചിത്വ പ്രഖ്യാപനം ;  മാഹി റെയില്‍വേ സ്റ്റേഷനു സമീപം  ശുചിത്വ ദീപം തെളിയിച്ചു 

> **Lead Summary:** **അഴിയൂര്‍: ** അഴിയൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വ പ്രഖ്യാപനം നടത്തുന്നതിന്റെ മുന്നോടിയായി മൂന്നാം വാര്‍ഡിന്റെ നേതൃത്വത്തില്‍ മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ശുചിത്വ ദീപം തെളിയിച്ച് മൂന്നാം വാര്‍ഡ് ശുചിത്വ വാര്‍ഡായി പ്രഖ്യാപിച്ചു.

## Article Content

**അഴിയൂര്‍: ** അഴിയൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വ പ്രഖ്യാപനം നടത്തുന്നതിന്റെ മുന്നോടിയായി മൂന്നാം വാര്‍ഡിന്റെ നേതൃത്വത്തില്‍ മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ശുചിത്വ ദീപം തെളിയിച്ച് മൂന്നാം വാര്‍ഡ് ശുചിത്വ വാര്‍ഡായി പ്രഖ്യാപിച്ചു.

തുടര്‍ന്ന് വാര്‍ഡ് വികസന സമിതി അംഗങ്ങള്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍ ,തൊഴിലുറപ്പ് തൊഴിലാളികള്‍ , മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ വ്യാപാരികള്‍, ഓട്ടോ തൊഴിലാളികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, എന്നിവരുടെ നേതൃത്വത്തില്‍ ശുചിത്വ പ്രതിജ്ഞ ചൊല്ലി.

പരിപാടി വൈസ് പ്രസിഡണ്ട് ശശിധരന്‍ തോട്ടത്തിലിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ്യ കരോടി, വാര്‍ഡ് മെമ്പര്‍ ഫിറോസ് കാളാണ്ടി, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ ബിന്ദു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28463/declaration-of-complete-hygiene-near-mahe-railway-station-hygiene-lamp-proved)