---
title: "ചോമ്പാല്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലെ ലാന്‍ഡ്   ഫോണുകള്‍ കൂട്ടത്തോടെ പ്രവര്‍ത്തന രഹിതം"
english_title: "Land at Chompal Telephone Exchange Phones idle en masse"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28465/land-at-chompal-telephone-exchange-phones-idle-en-masse"
published_at: "2022-02-25T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62190b3085d18_LAND PHONE.jpg"
keywords: []
---

# ചോമ്പാല്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലെ ലാന്‍ഡ്   ഫോണുകള്‍ കൂട്ടത്തോടെ പ്രവര്‍ത്തന രഹിതം

> **Lead Summary:** **വടകര: **ചോമ്പാല്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലെ ലാന്‍ഡ് ഫോണുകള്‍ കൂട്ടത്തോടെ പ്രവര്‍ത്തന രഹിതമായി . കുഞ്ഞിപ്പള്ളി ,മുക്കാളി , കണ്ണൂക്കര , ചോമ്പാല്‍ ഭാഗത്തെ നിരവധി ഫോണുകളാണ് നിശ്ചലമായത്. ദേശീയ പാത വികസനവുമായി ബന്ധപെട്ടു ഈ ഭാഗങ്ങളില്‍ ലെവലിങ് പ്രവര്‍ത്തി നടന്നുവരികയാണ്.

## Article Content

**വടകര: **ചോമ്പാല്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലെ ലാന്‍ഡ് ഫോണുകള്‍ കൂട്ടത്തോടെ പ്രവര്‍ത്തന രഹിതമായി . കുഞ്ഞിപ്പള്ളി ,മുക്കാളി , കണ്ണൂക്കര , ചോമ്പാല്‍ ഭാഗത്തെ നിരവധി ഫോണുകളാണ് നിശ്ചലമായത്. ദേശീയ പാത വികസനവുമായി ബന്ധപെട്ടു ഈ ഭാഗങ്ങളില്‍ ലെവലിങ് പ്രവര്‍ത്തി നടന്നുവരികയാണ്.

യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ തലങ്ങും വിലങ്ങുമായി പോയ ജെസിബി അടക്കമുള്ള മണ്ണുമാന്തി യന്ത്രങ്ങള്‍ ടെലിഫോണ്‍ കേബിളുകള്‍ തകര്‍ത്തതാണ് ഇതിനു കാരണമായത് .ആഴത്തില്‍ കുഴിച്ചിട്ട് കേബിളുകളാണ് ദേശീയ പാത നിര്‍മാണ കരാറെടുത്ത കമ്പനിയുടെ ജോലിക്കാര്‍ നശിപ്പിച്ചത് ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ബിഎസ്എന്‍ലിന് ഇവര്‍ വരുത്തി വച്ചത്.

.തകര്‍ന്ന കേബിളുകള്‍ മാറ്റി സ്ഥാപിച്ചു കണക്ഷന്‍ പുനഃസ്ഥാപിക്കാന്‍ ആഴ്ചകളോളം എടുക്കുമെന്നാണ് ബിഎസ്എന്‍എല്‍ നല്‍കുന്ന വിശദീകരണം . ഇന്റര്‍നെറ്റ് കണക്ഷനേയും ഇത് ബാധിച്ചിട്ടുണ്ട് .കണക്ഷന്‍ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപെട്ടു യാതൊരുവിധ നടപടികളും ബിഎസ്എന്‍എല്‍ തുടങ്ങിയിട്ടില്ല .

മറ്റു പ്രദേശങ്ങളിലും ദേശീയ പാത ലെവലിങ് പ്രവര്‍ത്തി തുടങ്ങിയാല്‍ ഈ മേഖലയിലും ലാന്‍ഡ് ഫോണുകള്‍ നിശ്ചലമാകും . ബിഎസ്എലിനും ദേശീയ പാത കരാര്‍ കമ്പിനിയും ഒരുമിച്ചു പ്രവര്‍ത്തിച്ചാലേ മറ്റുമേഖലകളില്‍ ലാന്‍ഡ് ഫോണുകളെ രക്ഷിക്കാന്‍ കഴിയു എന്നാണ് ബിഎസ്എന്‍എല്‍ അധികൃതര്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28465/land-at-chompal-telephone-exchange-phones-idle-en-masse)