കോട്ടപ്പള്ളിയിൽ പുതിയ ആർച്ച് പാലത്തിന് 17.65 കോടി രൂപയുടെ ടെൻഡർ ക്ഷണിച്ചു

കോട്ടപ്പള്ളിയിൽ പുതിയ ആർച്ച് പാലത്തിന് 17.65 കോടി രൂപയുടെ ടെൻഡർ ക്ഷണിച്ചു
Apr 20, 2025 03:59 PM | By Athira V

വടകര: ( vatakaranews.com) വടകര-മാഹി കനാലിനുകുറുകെ കോട്ടപ്പള്ളിയിൽ പുതിയ ആർച്ച് പാലം വരുന്നു. നിലവിലുള്ള പാലം പൊളിച്ചാണ് പുതിയ ആർച്ച് പാലം നിർമിക്കുക. 47 മീറ്റർ നീളത്തിലാണ് പുതിയ പാലം നിർമിക്കുന്നത്. ഇതിനായി 17.65 കോടി രൂപയുടെ ടെൻഡർ ക്ഷണിച്ചു.

നിലവിലുള്ള പാലം പൊളിക്കൽ, പുതിയ ആർച്ച്‌പാലം നിർമിക്കൽ, അനുബന്ധറോഡ്-കനാൽ നിർമാണം, താത്കാലികറോഡ്-പാലം നിർമാണം, വൈദ്യുതലൈൻ-ജല അതോറിറ്റി പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കൽ എന്നിവയ്‌ക്കെല്ലാം കൂടിയാണ് 17.65 കോടി രൂപയുടെ പ്രീക്വാളിഫിക്കേഷൻ ടെൻഡർ ക്ഷണിച്ചത്.

നടപടികൾ പൂർത്തിയായാലുടൻ കരാർ ഒപ്പുവെച്ച് പ്രവൃത്തി തുടങ്ങുമെന്നാണ് പ്രതീക്ഷ. പാലം പണിയുന്നതുവരെ ഗതാഗതത്തിനായി താത്കാലികപാലവും റോഡും നിർമിക്കും.

വടകരയിൽ നിന്ന് മേമുണ്ട-കോട്ടപ്പള്ളി വഴി ആയഞ്ചേരി, തീക്കുനി, വേളം, കുറ്റ്യാടി തുടങ്ങിയ സ്ഥലങ്ങളിലേക്കുപോകുന്ന പ്രധാനറോഡിലാണ് പാലമുള്ളത്. ഇത് പൊളിച്ച് അതേസ്ഥാനത്തുതന്നെ പുതിയ പാലം നിർമിക്കുമ്പോൾ ഗതാഗതത്തെ ബാധിക്കുമെന്നതിനാലാണ് താത്‌കാലികറോഡും കനാലിനുകുറുകെ താത്കാലികപാലവും നിർമിക്കുന്നത്. വടകര-കോട്ടപ്പള്ളി പാതയുടെ വലതുവശത്തായിരിക്കും താത്കാലികപാലവും റോഡും.

വടകര-മാഹി കനാൽ ദേശീയജലപാതാ നിലവാരത്തിൽ നവീകരിക്കുമ്പോൾ നീളംകുറഞ്ഞ സ്പാനിലുള്ള പാലം ജലഗതാഗതത്തിന് തടസ്സമാകുമെന്നതിനാലാണ് പുതിയപാലം നിർമിക്കാനുള്ള ശുപാർശ ഉൾനാടൻ ജലഗതാഗതവകുപ്പ് നൽകിയത്. ചെലവു കുറയ്ക്കുന്നതിൻ്റെ ഭാഗമായാണ് ആർച്ച് പാലം നിർദേശിച്ചത്


#newarch #bridge #comingup #kottapalli

Next TV

Related Stories
വന്ധ്യതയ്ക്ക് പരിഹാരം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 9, 2025 06:27 PM

വന്ധ്യതയ്ക്ക് പരിഹാരം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
നാടിന് അഭിമാനം; മികച്ച വിജയികളെ അനുമോദിച്ച് ഡി വൈ എഫ് ഐ

Jun 9, 2025 05:39 PM

നാടിന് അഭിമാനം; മികച്ച വിജയികളെ അനുമോദിച്ച് ഡി വൈ എഫ് ഐ

മികച്ച വിജയികളെ അനുമോദിച്ച് ഡി വൈ എഫ് ഐ...

Read More >>
വേറിട്ട മാതൃകയായി; ആയഞ്ചേരി പഞ്ചായത്ത് ഓഫീസ് പരിസരത്തെ വെള്ളക്കെട്ട് നീക്കം ചെയ്ത് ഒരു കൂട്ടം യുവാക്കൾ

Jun 9, 2025 01:14 PM

വേറിട്ട മാതൃകയായി; ആയഞ്ചേരി പഞ്ചായത്ത് ഓഫീസ് പരിസരത്തെ വെള്ളക്കെട്ട് നീക്കം ചെയ്ത് ഒരു കൂട്ടം യുവാക്കൾ

ആയഞ്ചേരി പഞ്ചായത്ത് ഓഫീസ് പരിസരത്തെ വെള്ളക്കെട്ട് നീക്കം ചെയ്ത് ഒരു കൂട്ടം...

Read More >>
ആവേശ പോരാട്ടം; ഈദ് പ്രീമിയര്‍ ക്രിക്കറ്റ് ലീഗിൽ യുവധാര നടുച്ചാല്‍ ജേതാക്കള്‍

Jun 9, 2025 11:54 AM

ആവേശ പോരാട്ടം; ഈദ് പ്രീമിയര്‍ ക്രിക്കറ്റ് ലീഗിൽ യുവധാര നടുച്ചാല്‍ ജേതാക്കള്‍

ഈദ് പ്രീമിയര്‍ ക്രിക്കറ്റ് ലീഗിൽ യുവധാര നടുച്ചാല്‍...

Read More >>
Top Stories