---
title: "ചെരണ്ടത്തൂരില്‍  ബിജെപി പ്രതിഷേധ  പ്രകടനവും  പൊതുയോഗവും  സംഘടിപ്പിച്ചു"
english_title: "BJP protests in Cherandathoor Demonstration and public meeting were organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28530/bjp-protests-in-cherandathoor-demonstration-and-public-meeting-were-organized"
published_at: "2022-02-26T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6219cf441c9e9_BJP MEETING.jpg"
keywords: []
---

# ചെരണ്ടത്തൂരില്‍  ബിജെപി പ്രതിഷേധ  പ്രകടനവും  പൊതുയോഗവും  സംഘടിപ്പിച്ചു

> **Lead Summary:** **മണിയൂര്‍ : **ചെരണ്ടത്തൂര്‍ നടന്ന ഓലപ്പടക്കം പൊട്ടി യുവാവിനെ പരിക്കേറ്റതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ബിജെപിക്കെതിരെയും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് എതിരെ നടക്കുന്ന കള്ളപ്രചരണങ്ങള്‍ക്കെതിരെ ബിജെപി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ വി. വി രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു .

## Article Content

**മണിയൂര്‍ : **ചെരണ്ടത്തൂര്‍ നടന്ന ഓലപ്പടക്കം പൊട്ടി യുവാവിനെ പരിക്കേറ്റതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ബിജെപിക്കെതിരെയും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് എതിരെ നടക്കുന്ന കള്ളപ്രചരണങ്ങള്‍ക്കെതിരെ ബിജെപി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ വി. വി രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു .

സംഭവം നടന്നതിനു ശേഷം സ്ഥലം സന്ദര്‍ശിച്ച ഉന്നത പോലീസ് സംഘത്തിന് പോലും ബോബ് നിര്‍മ്മണത്തിന്റെ അവശ്യമായ ഒരു അവശിഷ്ടവും കിട്ടിയിട്ടില്ല. എന്നിട്ടുപോലും സംഘപരിവാറിനെതിരെ കള്ളപ്രചരണം അഴിച്ചു വിടുകയാണ്. സമാധാനം അന്തരീക്ഷം നിലനില്‍ക്കുന്ന ചെരണ്ടത്തൂരില്‍ സമാധനം നശിപ്പിക്കാന്‍ ചില രാഷ്ട്രീയ തീവ്രവാദികള്‍ ശ്രമിക്കുന്നത് ജനങ്ങള്‍ മനസ്സിലാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.

ബി ജെ പി കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി എം മോഹനന്‍ മാസ്റ്റര്‍.കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡണ്ട് പി. പി. മുരളി , മണ്ഡലം പ്രസിഡന്റ് എം.കെ. പ്രിബേഷ് പൊന്ന ക്കാരി , ഒ.പി.ദിലീപന്‍,സജിത്ത് പെറ്റേന്മല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28530/bjp-protests-in-cherandathoor-demonstration-and-public-meeting-were-organized)