---
title: "വടകര ലിങ്ക് റോഡിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് പരിക്ക്"
english_title: "#Bus #bike #collide #Vadakara #Link #Road #Youth #injured"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/285356/bus-bike-collide-vadakara-link-road-youth-injured"
published_at: "2025-04-23T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6808c71de0bbb_accident.jpg"
keywords: []
---

# വടകര ലിങ്ക് റോഡിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് പരിക്ക്

> **Lead Summary:** **വടകര : **വടകര ലിങ്ക് റോഡിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക് . കെ എസ് ഇ ബി ജീവനക്കാരനായ ഇരിങ്ങൽ സ്വദേശി നവനീതിനാണ് പരിക്കേറ്റത് .

## Article Content

**വടകര : **വടകര ലിങ്ക് റോഡിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക് . കെ എസ് ഇ ബി ജീവനക്കാരനായ ഇരിങ്ങൽ സ്വദേശി നവനീതിനാണ് പരിക്കേറ്റത് .

ഇന്ന് ഉച്ചയ്ക്കാണ് സംഭവം . വടകര പഴയ ബസ് സ്റ്റാന്റിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത് . ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റിന്റെ മുൻഭാഗം ബിസിനടിയിൽപ്പെട്ടു .

കാലിന് സാരമായ പരിക്കേറ്റ യുവാവിനെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/285356/bus-bike-collide-vadakara-link-road-youth-injured)