---
title: "ചെരണ്ടത്തൂര്‍ സ്‌ഫോടനം ; പ്രതിയുടെ  മൊഴി രേഖപ്പെടുത്തി"
english_title: "Cherandathoor blast; Of the accused The statement was recorded"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28542/cherandathoor-blast-of-the-accused-the-statement-was-recorded"
published_at: "2022-02-26T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6219db46ab9dc_hari prasad -police.jpg"
keywords: []
---

# ചെരണ്ടത്തൂര്‍ സ്‌ഫോടനം ; പ്രതിയുടെ  മൊഴി രേഖപ്പെടുത്തി

> **Lead Summary:** **വടകര: ** മണിയൂര്‍ പഞ്ചായത്തിലെ ചെരണ്ടത്തൂരില്‍ വീടിന്റെ ടെറസിന് മുകളിലുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ ആര്‍എസ്എസ്, ബജ്രംഗ് ദള്‍ പ്രവര്‍ത്തകന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. വടകര എസ്‌ഐ എം നിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിക്കേറ്റ മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദിന്റെ മൊഴി രേഖപ്പെടുത്തിയത്.

## Article Content

**വടകര: ** മണിയൂര്‍ പഞ്ചായത്തിലെ ചെരണ്ടത്തൂരില്‍ വീടിന്റെ ടെറസിന് മുകളിലുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ ആര്‍എസ്എസ്, ബജ്രംഗ് ദള്‍ പ്രവര്‍ത്തകന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. വടകര എസ്‌ഐ എം നിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിക്കേറ്റ മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദിന്റെ മൊഴി രേഖപ്പെടുത്തിയത്.

ഈ മാസം 16ന് രാത്രി ഏഴോടെയായിരുന്നു സംഭവം. സ്‌ഫോടനത്തില്‍ ഗുരുതര പരിക്കേറ്റ ഇയാള്‍ എംഎംസി മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. ഇയാളുടെ മൊഴിയെടുക്കാന്‍ പലതവണ പൊലീസ് ആശുപത്രിയില്‍ എത്തിയെങ്കിലും പ്രതിയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ മൊഴി എടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

അതെ സമയം മൊഴിയുടെ വിശദാംശങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയില്ല. അറസ്റ്റ് രേഖപ്പെടുത്തിയശേഷം കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. സ്‌ഫോടനത്തില്‍ ഇയാളുടെ വലതു കൈപ്പത്തി മുറിച്ചുമാറ്റുകയും ഇടത് കൈപ്പത്തിയുടെ മൂന്ന് വിരലുകള്‍ അറ്റുപോകുകയും ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28542/cherandathoor-blast-of-the-accused-the-statement-was-recorded)