---
title: "തീരദേശത്തിന് കരുതല്‍; അഴിയൂരില്‍ കുടിവെള്ള ടാങ്കുകള്‍ വിതരണം ചെയ്തു "
english_title: "#Drinking #water #tanks #distributed #Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/285531/drinking-water-tanks-distributed-azhiyur"
published_at: "2025-04-24T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6809ea5dac3de_WATER_TANK.jpg"
keywords: []
---

# തീരദേശത്തിന് കരുതല്‍; അഴിയൂരില്‍ കുടിവെള്ള ടാങ്കുകള്‍ വിതരണം ചെയ്തു 

> **Lead Summary:** **അഴിയൂർ: **കുടിവെള്ള ക്ഷാമം രൂക്ഷമായ തീരദേശ മേഖലയിൽ ശുദ്ധജലം സംഭരിച്ചുവെക്കുന്നതിനു വേണ്ടി 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള പിവിസി വാട്ടർ ടാങ്ക് വിതരണം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ നിർവഹിച്ചു.

## Article Content

**അഴിയൂർ: **കുടിവെള്ള ക്ഷാമം രൂക്ഷമായ തീരദേശ മേഖലയിൽ ശുദ്ധജലം സംഭരിച്ചുവെക്കുന്നതിനു വേണ്ടി 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള പിവിസി വാട്ടർ ടാങ്ക് വിതരണം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ നിർവഹിച്ചു.

33 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണ് പിവിസി വാട്ടർ ടാങ്ക് വിതരണം നടത്തിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ അനിഷ ആനന്ദ സദനം, അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, രമ്യ കരോടി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം, ഫിഷറീസ് ഇൻസ്പെക്ടർ ബാബു, വാർഡ് ജനപ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/285531/drinking-water-tanks-distributed-azhiyur)