---
title: "എസ് എന്‍ ഡി പി യോഗം പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ വന്‍ ജനകീയ പ്രതിഷേധം"
english_title: " SNDP meeting at police station in March Mass protest"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28586/sndp-meeting-at-police-station-in-march-mass-protest"
published_at: "2022-02-26T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621a02442df5e_sndp march.jpg"
keywords: []
---

# എസ് എന്‍ ഡി പി യോഗം പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ വന്‍ ജനകീയ പ്രതിഷേധം

> **Lead Summary:** **വടകര: **എസ്.എന്‍.ഡി.പി യോഗം വടകര യൂണിയന്‍ ഭാരവാഹികളുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ അക്രമം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് വടകര പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ വടകര താലൂക്കിലെ വടകര താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണി ചേര്‍ന്നു. പൊലിസിന്റെ അനാസ്ഥയാണ് അക്രമങ്ങള്‍ തുടര്‍ക്കഥയായി മാറാന്‍ കാരണമെന്ന് യോഗം നേതാക്കള്‍ ആരോപിച്ചു.

## Article Content

**വടകര: **എസ്.എന്‍.ഡി.പി യോഗം വടകര യൂണിയന്‍ ഭാരവാഹികളുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ അക്രമം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് വടകര പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ വടകര താലൂക്കിലെ വടകര താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണി ചേര്‍ന്നു. പൊലിസിന്റെ അനാസ്ഥയാണ് അക്രമങ്ങള്‍ തുടര്‍ക്കഥയായി മാറാന്‍ കാരണമെന്ന് യോഗം നേതാക്കള്‍ ആരോപിച്ചു.

്‌യോഗം അസി സെക്രട്ടറി അഡ്വ രാജന്‍ മഞ്ചേരി പ്രതിഷേധം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നേതാക്കളെ അക്രമിച്ച കേസുകളിലും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ അക്രമം നടത്തിയ കേസുകളിലും പ്രതികളെ ഉടന്‍ പിടികൂടിയെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും യോഗം നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

പൊലീസ് പ്രതികള്‍ക്ക് ഓശന പാടുകയാണെന്നും നീതി ലഭിക്കുന്നത് വരെ സമരം തുടരുമെന്നും ്പ്രതിഷേധക്കാര്‍ പറഞ്ഞു. സ്വാമി പ്രേമാനന്ദ, വടകര യൂണിയന്‍ സെക്രട്ടറി പി എം രവീന്ദ്രന്‍, പ്രസിഡന്റ് എം എം ദാമോദരന്‍, എസ് എന്‍ യോഗം ബാബു പൂതംമ്പാറ, തിരുമ്പാടി യൂണിയന്‍ പ്രസിഡന്റ്് ഗിരി പാമ്പനാടന്‍, കൊയിലാണ്ടി യൂണിയന്‍ സെക്രട്ടറി ദാസന്‍ പറമ്പത്ത് എന്നിവര്‍ സംസാരിച്ചു. വടകര യൂണിയന്‍ വൈസ് പ്രസിഡന്റ് കെ ടി ഹരിമോഹനന്‍ നന്ദി പറഞ്ഞു.

യോഗം നേതാക്കളായ ചന്ദ്രന്‍ ചാലില്‍, പി കെ റഷീദ് , കൃഷ്ണന്‍ പൂളത്തറ, എം കെ വിനോദന്‍ മാസ്റ്റര്‍, സുകേഷ് കല്ലാച്ചി, വി ടി സീന, പുഷ്പലത വിനയന്‍, എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28586/sndp-meeting-at-police-station-in-march-mass-protest)