---
title: "ജനതാകണ്‍സ്ട്രക്ഷന്‍ & ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ സംസ്ഥാന സമ്മേളനം മാര്‍ച്ച് 2, 3 തീയ്യതികളില്‍"
english_title: "Janata Construction & General Workers Union State Conference on March 2 and 3"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28593/janata-construction-general-workers-union-state-conference-on-march-2-and-3"
published_at: "2022-02-26T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621a0b2829a51_tvm press meet.jpg"
keywords: []
---

# ജനതാകണ്‍സ്ട്രക്ഷന്‍ & ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ സംസ്ഥാന സമ്മേളനം മാര്‍ച്ച് 2, 3 തീയ്യതികളില്‍

> **Lead Summary:** **തിരുവനന്തപുരം: **ജനതാകണ്‍സ്ട്രക്ഷന്‍ & ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ 21 ാം സംസ്ഥാന സമ്മേളനം 2022 മാര്‍ച്ച് 2, 3 തീയ്യതികളില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കുമെന്ന് സമ്മേള സ്വാഗത സംഘം ഭാരവാഹികളായ മനയത്ത് ചന്ദ്രന്‍ (ജനറല്‍ സെക്രട്ടറി) , ചാരുപാറ രവി ( ചെയര്‍മാന്‍) , മലയിന്‍ കീഴ് ചന്ദ്രന്‍ നായര്‍ ( ജനറല്‍ കണ്‍വീനര്‍), എന്‍ എം നായര്‍ (വൈസ് ചെയര്‍മാന്‍) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **ജനതാകണ്‍സ്ട്രക്ഷന്‍ & ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ 21 ാം സംസ്ഥാന സമ്മേളനം 2022 മാര്‍ച്ച് 2, 3 തീയ്യതികളില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കുമെന്ന് സമ്മേള സ്വാഗത സംഘം ഭാരവാഹികളായ മനയത്ത് ചന്ദ്രന്‍ (ജനറല്‍ സെക്രട്ടറി) , ചാരുപാറ രവി ( ചെയര്‍മാന്‍) , മലയിന്‍ കീഴ് ചന്ദ്രന്‍ നായര്‍ ( ജനറല്‍ കണ്‍വീനര്‍), എന്‍ എം നായര്‍ (വൈസ് ചെയര്‍മാന്‍) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

2 ാം തീയ്യതി വൈകു: 3 മണിക്ക് എം.പി വീരേന്ദ്രകുമാര്‍ നഗറില്‍ (അദ്ധ്യാപക ഭവന്‍ ഓഡിറ്റോറിയം) സംഘടനയുടെ വര്‍ക്കിംഗ് പ്രസിഡണ്ട് കെ.കെ കൃഷ്ണന്‍ പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും. വിഷയ നിര്‍ണ്ണയ സമിതിയോഗം, ഉദ്ഘാടന സമ്മേളനം, പ്രതിനിധി സമ്മേളനം, വനിതാ സമ്മേളനം, സംഘടനാ സമ്മേളനം, സമാപന സമ്മേളനം എന്നിവ നടക്കും. പുതിയ സംസ്ഥാന കമ്മിറ്റിയേയും ഭാരവാഹികളേയും സമ്മേളനം തെരഞ്ഞെടുക്കും.

സംഘടനയില്‍ അംഗങ്ങളായിട്ടുള്ള 1,31,932 അംഗങ്ങളെ പ്രതിനിധീകരിച്ച് 132 സംഘടനാ പ്രതിനിധികളും സൗഹാര്‍ദ പ്രതിനിധികളുമടക്കം 300 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് പ്രാതിനിധ്യം പരിമിതപ്പെടുത്തിയത്. സമ്മേളനം ബഹു. കേരള വിദ്യുച്ഛക്തിമന്ത്രി കെ. കൃഷ്ണന്‍കുട്ടിയും പ്രതിനിധി സമ്മേളനം എം.വി ശ്രേയാംസ് കുമാര്‍ എം.പി യും ഉദ്ഘാടനം ചെയ്യും. കെ.പി മോഹനന്‍ എം.എല്‍.എ പെന്‍ഷന്‍കാരെ ആദരിക്കും.

എച്ഛ്.എം.എസ് നേഷണല്‍ കമ്മിറ്റി മെമ്പര്‍ സി.പി ജോണ്‍, എല്‍.ജെ.ഡി ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് ജോര്‍ജ്ജ് എന്നിവര്‍ മുഖ്യ പ്രഭാഷണങ്ങള്‍ നടത്തും. വനിതാസമ്മേളനം ഒ.പി ഷീജയും സമാപന സമ്മേളനം സണ്ണിതോമസും ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന ജില്ലാ സമ്മേളനങ്ങള്‍ 8 എണ്ണം പൂര്‍ത്തിയായി 6 ജില്ലകളിലെ സമ്മേളനങ്ങള്‍ ഫെബ്രുവരി 26, 27 തീയ്യതിയിലായി നടക്കും. നിര്‍മ്മാണ മേഖലയിലും മറ്റ് അസംഘടിത മേഖലകളിലും നടക്കുന്ന അവഗണനക്കെതിരെ പ്രക്ഷോഭ പരിപാടികള്‍ക്ക് സമ്മേളനം രൂപം നല്‍കും. തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞവര്‍ഷം നീക്കിവെച്ച 98000 കോടി രൂപ ഇത്തവണത്തെ ബജറ്റില്‍ 73000 കോടി രൂപയായി വെട്ടിച്ചുരുക്കിയിരിക്കുകയാണ്.

ഓരോ വര്‍ഷവും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പകരം 25000 കോടി രൂപയുടെ കുറവ് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കും. ഈ പദ്ധതിയില്‍ സംസ്ഥാനങ്ങള്‍ക്ക് 20000 കോടി രൂപയുടെ കുടിശ്ശിക നിലവിലുണ്ട്. സബ്‌സിഡികള്‍ വെട്ടിച്ചുരുക്കിയത് വിലക്കയറ്റത്തിന് കളമൊരുക്കും. ജി.എസ്.ടി കൊണ്ട് വിലക്കയറ്റത്തെ തടഞ്ഞുനിര്‍ത്താനായിട്ടില്ല. സംസ്ഥാനത്തിന് നഷ്ടപരിഹാരമായി നല്‍കേണ്ടുന്ന 25000 കോടി നല്‍കാന്‍ ബജറ്റില്‍ വകയിരുത്തലുണ്ടായിട്ടില്ല. 5 വര്‍ഷത്തേക്ക് ആനുകൂല്യം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടതും അംഗീകരിച്ചിട്ടില്ല. നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും, പെന്‍ഷന്‍ മാസത്തില്‍ 6000 രൂപയായും, ആനുകൂല്യങ്ങള്‍ കാലാനുസൃതമായി വര്‍ദ്ധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെടും. പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണം. അംശാദായം അടച്ച് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് സമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നിഷേധിക്കുന്നത് ഭരണ ഘടനാ ലംഘനമാണ്. ജനതാകണ്‍സ്ട്രക്ഷന്‍ & ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ ഭാരവാഹികള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28593/janata-construction-general-workers-union-state-conference-on-march-2-and-3)